Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 4270 പേർക്ക് കൊവിഡ്

June 5, 2022
Google News 2 minutes Read
covid cases surge in india

രാജ്യത്ത് 24 മണിക്കൂറിനിടെ 4270 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15 പേർ മരിച്ചു. പ്രതിദിന കേസുകൾ ഉയരാൻ കാരണം കൊവിഡ് മാനദണ്ഡങ്ങളിൽ വരുത്തിയ ഇളവ് എന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം എൻ കെ അറോറ 24 നോട്. കേരളത്തിൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഉയർന്നേക്കുമെന്നും മുന്നറിയിപ്പ്. ( covid cases surge in india )

ഒരു ഇടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുകയാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശത്തിലും വിജയാഘോഷത്തിലും വലിയ ജനാവലി ഉണ്ടായി . ഇത് സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം വർധിക്കാൻ കാരണമാകുമെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം എൻ കെ അറോറ 24 നോട് പറഞ്ഞു.

കൊവിഡിന് അതിർത്തികളില്ല. പുതിയ കൊവിഡ് വകഭേദം വരുമ്പോഴാണ് നാലാംതരംഗം .ഇപ്പോൾ അങ്ങനെയൊന്ന് ഇല്ലത്ത സാഹചര്യത്തിൽ നാലാം തരംഗത്തിന്ന് സാധ്യതയില്ലെന്ന് കൊവിഡ് ഡോ.എൻ കെ അറോറ വ്യക്തമാക്കി.

Read Also: “പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…

രാജ്യത്ത് കുട്ടികളിൽ വാക്‌സിനേഷൻ ഊർജിതമായി പുരോഗമിക്കുന്നു. പ്രതിരോധ കുത്തിവെപ്പ് രോഗബാധയുടെ തീവ്രത കുറച്ചു. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ പൂർത്തിയാക്കുകയാണ് ആദ്യലക്ഷ്യം.

Story Highlights: covid cases surge in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here