Advertisement

ജർമ്മൻ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം അഞ്ചായി

June 5, 2022
Google News 1 minute Read
Five dead in German train accident

തെക്കൻ ജർമ്മനിയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണം അഞ്ചായി. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച തെക്കൻ പട്ടണമായ ഗാർമിഷ്-പാർട്ടൻകിർച്ചെന് സമീപമാണ് പാസഞ്ചർ ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ 60 പേർക്ക് പരുക്കേറ്റിരുന്നു.

ജർമ്മൻ ആൽപ്‌സിൽ നിന്ന് സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ട്രെയിൻ, ഗാർമിഷ്-പാർട്ടൻകിർച്ചെൻ എന്ന റിസോർട്ട് പട്ടണത്തിന് സമീപമുള്ള ബുർഗ്രെയിനിൽ പാളം തെറ്റുകയായിരുന്നു. മറിഞ്ഞ ബോഗികൾ ഉയർത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിൽ ഒരെണ്ണം മാത്രമാണ് ഇതുവരെ നീക്കാനായത്. അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ പേർ കിടക്കുന്നതിന്റെ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലീസ് അറിയിച്ചു.

പരുക്കേറ്റവരിൽ എല്ലാ പ്രായപരിധിയിലുള്ളവരും ഉണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടസമയത്ത് ട്രെയിനിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നോ, എന്താണ് അപകടകാരണമെന്നോ ഇതുവരെയും കണ്ടെത്തിയിട്ടില്ല. അപകട സമയം ഡസൻകണക്കിന് ആംബുലൻസുകളും ഫയർ എൻജിനുകളും ക്രെയിനുകളും മറ്റ് റെസ്ക്യൂ വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. ഇതിന് പുറമേ ആറ് രക്ഷാപ്രവർത്തന ഹെലികോപ്റ്ററുകളും സംഭവസ്ഥലത്ത് എത്തി.

Story Highlights: Five dead in German train accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here