ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ആളുകൾ പുറത്തേക്കോടി, രണ്ട് പേർക്ക് പരുക്ക്

പന്തളം മെഡിക്കൾ മിഷൻ ജംഗ്ഷനിലെ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ഇതര സംസ്ഥാനക്കാരായ രണ്ട് പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹൈദരാബാദ് സ്വദേശികളായ സിറാജ്, സൽമാൻ എന്നിവർക്കാണ് പൊള്ളലേറ്റത്.
അപകടത്തിൽ കട ഭാഗികമായി കത്തി നശിച്ചു. ഫലക്ക് മജ്ലിസ് ഹോട്ടലിലെ രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കുന്നവരുടെ തിരക്കുള്ള സമയത്താണ് സംഭവമുണ്ടായത്.
Read Also: ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി; കൊല്ലത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം
ജീവനക്കാരും ഹോട്ടലിലെത്തിയവരും പുറത്തേക്കോടിയതിനാലാണ് വൻ അപകടമുണ്ടാവാതിരുന്നത്. അടൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഫയർഫോഴ്സെത്തിയാണ് ജീനവക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും അപകട സ്ഥലത്ത് നിന്ന് മാറ്റിയത്. പരുക്കേറ്റവർ പന്തളത്തെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: Gas cylinder explodes at hotel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here