സന്ദർശന വിസയിലെത്തിയ കർണാടക സ്വദേശി മദീനയിൽ മരിച്ചു

സന്ദർശന വിസയിലെത്തിയ കർണാടക സ്വദേശി മദീന സന്ദർശനത്തിനിടെ നിര്യാതനായി. മംഗലാപുരം പുത്തുര്‍ സ്വദേശി അബ്ദുറഹ്മാന്‍ (72) ആണ് മരിച്ചത്. ജിസാനില്‍ നിന്ന് മകനോടൊപ്പം മദീന സന്ദര്‍ശനത്തിനും ഉംറ നിര്‍വ്വഹിക്കുന്നതിനുമായി പുറപ്പെട്ടതായിരുന്നു.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ജീസാൻ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ ബസിലായിരുന്നു അദ്ദേഹം മദീനയിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുത്തും സിയാറത്ത് നിർവഹിച്ചും റൂമിൽ വിശ്രമിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചത്. ഐ.സി.എഫ് പ്രവർത്തകരായ കരീം മുസ്‌ലിയാർ, താജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ മരണാന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖീഇൽ ഖബറടക്കി.
Story Highlights: indian died in saudi while on his visit in madinah
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here