Advertisement

പെൺകുട്ടിയെ ആഢംബര കാറിൽ കയറ്റി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി കുടുങ്ങി

June 5, 2022
Google News 1 minute Read

ഹൈദരാബാദിൽ അഞ്ച് പേർ ചേർന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ആഢംബര കാറിൽ കയറ്റി ബലാത്സംഗം ചെയ്‌ത സംഭവത്തിൽ നാലാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു. കേസിൽ അഞ്ചു പ്രതികളാണുള്ളത്. ഏറ്റവും ഒടുവിൽ അറസ്റ്റിലായതും പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർത്ഥിയാണ്. 17കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ അഞ്ചു പ്രതികളിൽ മൂന്നുപേരും പ്രായപൂർത്തിയാകാത്തവരാണ്.

18 വയസുള്ള സദുദ്ദീൻ മാലിക്കിനെയാണ് ആദ്യം പിടികൂടിയത്. ശനിയാഴ്ച്ച പ്രായപൂർത്തിയാകാത്ത രണ്ടു പേരെ പിടികൂടി. അവസാന പ്രതിക്കു വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മേയ് 28 ന് പബ്ബിൽ വച്ച് പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽ കൊണ്ടു പോയി വിടാമെന്ന് പറഞ്ഞു കാറിൽ കയറ്റിയാണ് ജൂബിലി ഹിൽസ് ഏരിയയിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തത്.

Read Also: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത 5 പേർ കൗമാരക്കാരിയെ പീഡിപ്പിച്ചു

എഎംഐ പാർട്ടിയുടെ എംഎൽഎയുടെ മകൻ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി എംഎൽഎയുടെ ആരോപണം. എംഎൽഎയുടെ മകനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. പെൺകുട്ടിയെ കാറിൽ വച്ച് ഉപദ്രവിക്കുന്നതിന്റെ ആധികാരികത തെളിയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത വീഡിയോ ദൃശ്യങ്ങൾ തെളിവുകളായി പുറത്തുവിട്ടാണ് ബിജെപി എംഎൽഎ രഘുനന്ദൻ റാവു ആരോപണം ഉന്നയിക്കുന്നത്. അതേസമയം, ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎയ്‌ക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. സംഭവത്തെ അപലപിച്ച് കോൺഗ്രസ് എംപി മാണിക്കം ടാഗോറാണ് രംഗത്തെത്തിയത്.

കേസിലെ പ്രതിയായ പ്രായപൂർത്തിയാകാത്ത ഒരു പ്രതി ടിആർഎസ് എംഎൽഎയുടെ മകനാണ്. ഇയാൾക്ക് പൊലീസ് ക്ലീൻ ചിറ്റ് നൽകിയെന്ന കാരണത്താലാണ് താൻ ചിത്രം പുറത്തുവിട്ടതെന്ന് രഘുനന്ദൻ റാവു പറഞ്ഞു. അതേസമയം എംഎൽഎയുടെ മകന്റെ പങ്ക് തെളിയിക്കുന്നതാണ് വിഡിയോ എന്ന് കോൺഗ്രസ് ആരോപിച്ചു. വിഡിയോ പുറത്തുവിട്ടതോടെ ഇരയായ പെൺകുട്ടിയുടെയും കുടുംബത്തിന്റെ സ്വകാര്യതയും സുരക്ഷയും നഷ്ടപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നീതിയെക്കാൾ വലുതാണോ പ്രതിയുമായുള്ള ബന്ധമെന്നും കോൺഗ്രസ് എംപി ചോദിച്ചു.

Story Highlights: Jubilee Hills gang rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here