Advertisement

സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ പരിസ്ഥിതി ദിനം ആചരിക്കും; വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

June 5, 2022
Google News 3 minutes Read

സംസ്ഥാനത്തെ സ്കൂളുകളിൽ പരിസ്ഥിതി ദിനം നാളെ ആചരിക്കും.ആഗോള തലത്തിൽ ഇന്നാണ് ( ജൂൺ 5 ) പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഇന്ന് ഞായറാഴ്ച ആയതിനാൽ സ്കൂളുകൾ അവധിയായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ (ജൂൺ 6 – തിങ്കളാഴ്ച) സ്കൂളുകളിൽ പരിസ്ഥിതി ദിനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയത്.(kerala school to conduct environment day on june6th)

തിങ്കളാഴ്ച തിരുവനന്തപുരത്ത് പരിസ്ഥിതി ദിനാചരണ പരിപാടിയിൽ മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും. നേമം മണ്ഡലത്തിലെ കാലടി ഗവർമെന്റ് ഹൈസ്‌കൂളിലാണ് പരിപാടി. ‘ഒരേയൊരു ഭൂമി’ എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം.

Read Also: ഇടതുപക്ഷ സാംസ്കാരിക ഗുണ്ടായിസത്തെ എതിർക്കുന്ന സിനിമാക്കാരൻ; ആന്റോ ജോസഫിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ

സംസ്ഥാനത്ത് കുട്ടികളിൽ ഈ സന്ദേശം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തണമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രിയായ വി ശിവൻകുട്ടി നിർദേശിച്ചു. പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് സ്‌കൂളുകളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞയുമെടുക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വൃക്ഷ തൈ നടുന്നതടക്കമുള്ള കാര്യങ്ങൾ സ്‌കൂളുകളിൽ നടത്താം.

Story Highlights: kerala school to conduct environment day on june6th

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here