എം.കെ സ്റ്റാലിനെ നേരിട്ടെത്തി വിവാഹം ക്ഷണിച്ച് നയൻതാരയും വിഘ്നേഷും

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വിവാഹം ക്ഷണിക്കാനായി നേരിട്ടെത്തി നയന്‍താരയും വിഘ്‍നേഷ് ശിവനും. സ്റ്റാലിനെ നേരിട്ടെത്തി വിവാഹം ക്ഷണിക്കുന്ന താരങ്ങളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു . നടനും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനും ഒപ്പമുണ്ടായിരുന്നു ഉണ്ടായിരുന്നു.
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെക്കാലമായി കാത്തിരിക്കുന്ന വിവാഹമാണ് ജൂൺ ഒൻപതിന് നടക്കാൻ പോകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരുവരുടെയും സേവ് ദ ഡേറ്റ് വിഡിയോ പുറത്തുവന്നിരുന്നു.
ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും ഈ താര വിവാഹം. നേരത്തെ തിരുപ്പതിയിൽ വച്ചാകുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. മാലിദ്വീപിൽ വച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
#Nayanthara & #VigneshShivan met Tamil Nadu Chief Minister MK Stalin and actor-MLA Udhayanidhi Stalin. #VigneshShivanNayanthara #NayanatharaWedding pic.twitter.com/qYfJGNIvcp
— Vamsi Kaka (@vamsikaka) June 4, 2022
ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകുന്നത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും സംവിധായകൻ വിഘ്നേഷും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
Story Highlights: Nayanthara and Vignesh Shivan invite Chief Minister MK Stalin to their wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here