Advertisement

ദക്ഷിണ കൊറിയൻ തീരങ്ങളിലേക്ക് ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം

June 5, 2022
Google News 2 minutes Read

ദക്ഷിണ കൊറിയയുടെ തീരങ്ങളിലേക്ക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. യുഎസ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം സിയോളും വാഷിംഗ്ടണും പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പരീക്ഷണം. സമുദ്രത്തിലേയ്‌ക്ക് ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ വിക്ഷേപിച്ചു.

രാ​ജ്യത്തെ ആയുധശേഖരം ഇരട്ടിയായി വർധിപ്പിക്കാനാണ് ഉത്തര കൊറിയ ലക്ഷ്യമിടുന്നത്. പ്യോങ്‌യാങ്ങിലെ സുനാൻ മേഖലയിൽ നിന്ന് കിഴക്കൻ കടലിലേക്കാണ് ഉത്തര കൊറിയ തങ്ങളുടെ മിസൈൽ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ തൊടുത്ത എട്ട് ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയെന്ന് ദക്ഷിണ കൊറിയൻ സൈന്യം അവകാശപ്പെടുന്നു. ഏകദേശം 30 മിനിറ്റോളം വിക്ഷേപണങ്ങൾ നടന്നതായും ദക്ഷിണ കൊറിയൻ സൈന്യം ആരോപിച്ചു.

ദക്ഷിണ കൊറിയയും അമേരിക്കയും 100,000 ടൺ ആണവോർജ്ജ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് റൊണാൾഡ് റീഗനെ ഉൾപ്പെടുത്തി കൊണ്ടുള്ള ത്രിദിന അഭ്യാസങ്ങൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ദക്ഷിണ കൊറിയയുടെ പരീക്ഷണം.

Read Also: ഒടുവിൽ ഉത്തര കൊറിയ സ്ഥിരീകരിച്ചു; ഭീതിയിലാഴ്ത്തി കൊവിഡ്, മൂന്നു ദിവസത്തിനുള്ളിൽ എട്ടുലക്ഷം കേസുകൾ

ഇതിനിടെ സംയുക്ത അഭ്യാസങ്ങൾക്കെതിരെ ഉത്തര കൊറിയ പ്രതിഷേധിച്ചു. അധിനിവേശത്തിനുള്ള പരിശീലനമാണിതെന്നും ഉത്തര കൊറിയ ആരോപിച്ചു. കൊവിഡ് വ്യാപനത്തിനിടയിലും പ്രതിസന്ധികൾക്കിടയിലും ദീർഘകാലമായി പ്രവർത്തനരഹിതമായിരുന്ന ആണവ റിയാക്ടറിന്റെ നിർമ്മാണം ഉത്തര കൊറിയ പുനരാരംഭിച്ചതായുള്ള ഉപഗ്രഹ ചിത്രങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Story Highlights: North Korea fires ballistic missiles a day after US-South Korean naval drills

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here