Advertisement

‘ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറയുന്നത് സ്വാഭാവികം’; വോട്ട് ചോർച്ച പാർട്ടി പരിശോധിക്കുമെന്ന് വി മുരളീധരൻ

June 5, 2022
2 minutes Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച പാർട്ടി പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറയുന്നത് സ്വാഭാവികം. വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടി പറയാനില്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. (vmuraleedharan about thrikkakara election)

തൃക്കാക്കര മണ്ഡലം ബി ജെ പിയുടെ സ്വാധീന മേഖല അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ജനവികാരം യു ഡി എഫിന് അനുകൂലമായെന്ന് അദ്ദേഹം പറഞ്ഞു. ഇനിയെങ്കിലും സർക്കാർ ജനവികാരത്തെ മാനിക്കുകയും തിരിച്ചറിയുകയും ചെയ്യണം. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

എന്നാൽ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിക്കൊരുങ്ങി സിപിഐഎം. എല്‍ഡിഎഫിന്റെ വോട്ട് ചോര്‍ന്നത് നേതൃത്വം പരിശോധിക്കും. ഇടതുമുന്നണിക്കുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.

തൃക്കാക്കരയില്‍ പ്രതിഫലിച്ചത് ഭരണ വിരുദ്ധ വികാരമില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. എല്‍ഡിഎഫ് വിരുദ്ധ ശക്തികള്‍ തൃക്കാക്കരയില്‍ ഒന്നിച്ചു. ട്വന്റി -20 അടക്കമുള്ളവര്‍ യുഡിഎഫിനെ സഹായിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

Story Highlights: vmuraleedharan about thrikkakara election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top