Advertisement

വർഷത്തിൽ രണ്ട് ഐപിഎൽ ഉറപ്പായും നടക്കും: ആകാശ് ചോപ്ര

June 6, 2022
Google News 1 minute Read

വർഷത്തിൽ രണ്ട് തവണ ഐപിഎൽ നടക്കുമെന്ന് ആകാശ് ചോപ്ര. ഒരു വലിയ ഐപിഎലും ഒരു ചെറിയ ഐപിഎലും നടക്കാനാണ് സാധ്യതയെന്നും ആകാശ് ചോപ്ര പറഞ്ഞു. വർഷത്തിൽ രണ്ട് ഐപിഎൽ നടത്തണമെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തിൽ ആകാശ് ചോപ്ര പ്രതികരിച്ചത്.

“ഇതേപ്പറ്റി പറയുമ്പോൾ, രണ്ട് ഐപിഎൽ ആവശ്യമാണോ എന്നതല്ല. അത് സംഭവിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അത് 100 ശതമാനവും സംഭവിക്കും. 94 മത്സരങ്ങളുള്ള ഒരു വലിയ ഐപിഎലും ഒരു മാസത്തിൽ തീരുന്ന, ടീമുകൾ പരസ്പരം ഒരു തവണ കളിക്കുന്ന ഒരു ചെറിയ ഐപിഎലുമാവും കളിക്കുക.”- ആകാശ് ചോപ്ര പറഞ്ഞു.

ഉഭയകക്ഷി പരമ്പരകൾ ഒഴിവാക്കി കൂടുതൽ ഫ്രാഞ്ചൈസി ക്രിക്കറ്റുകൾ കളിക്കണമെന്നായിരുന്നു രവി ശാസ്ത്രിയുടെ നിർദ്ദേശം. ഫുട്ബോൾ പോലെ കളിക്കണം. അതാകുമ്പോ ലോകകപ്പ് മാത്രം കളിച്ചാൽ മതി. ഉഭയകക്ഷി പരമ്പരകൾ ആരും ഓർമിക്കാറില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റ് ആഭ്യന്തര ടൂർണമെൻ്റ് ആക്കണം. എന്നിട്ട് ഓരോ രണ്ട് വർഷം കൂടും തോറും ലോകകപ്പ് കളിക്കണം. 140 മത്സരങ്ങൾ 70 മത്സരങ്ങൾ വച്ച് രണ്ട് സീസണുകളാക്കി കളിക്കാം എന്നാണ് ശാസ്ത്രി പറഞ്ഞത്.

Story Highlights: Aakash Chopra 2 ipl year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here