അടിമാലി പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി; യുഡിഎഫിനോടൊപ്പം എല്‍ഡിഎഫ് അംഗവും സ്വതന്ത്രനും

അടിമാലി പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഇന്ന് നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പതിനൊന്നംഗങ്ങള്‍ പ്രസിഡന്റിനെതിരായി വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫില്‍ നിന്ന് വിജയിച്ചെത്തിയ ഒരംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണ യു ഡി എഫിന് ലഭിച്ചു.(adimali panchayath take udf in charge)
ഒരാളൊഴികെ ബാക്കി പത്ത് എല്‍ഡി എഫ് പഞ്ചായത്തംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഉച്ചക്കുശേഷം വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കും. എല്‍ഡിഎഫില്‍ നിന്നുള്ള ഒരംഗവും സ്വതന്ത്ര അംഗവും അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി ഹാജരായിരുന്നു. സിപിഐഎമ്മില്‍ നിന്നുള്ള ഷേര്‍ളി മാത്യുവായിരുന്നു അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. 21 അംഗങ്ങളുടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 9, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.
Story Highlights: adimali panchayath take udf in charge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here