Advertisement

ഡൽഹി മെട്രോ സ്റ്റേഷനിൽ പക്ഷിയിടിച്ചു; ട്രെയിൽ ഗതാഗതം മുടങ്ങിയത് ഒന്നര മണിക്കൂറോളം

June 6, 2022
1 minute Read

ഡൽഹി മെട്രോ സ്റ്റേഷനിൽ പക്ഷിയിടിച്ചതിനാൽ ഒന്നര മണിക്കൂറോളം ട്രെയിൽ ഗതാഗതം മുടങ്ങി. ഓവർ ഹെഡ് ഇലക്ട്രിസിറ്റി ലൈനിൽ പക്ഷിയിടിച്ച് ഒരു കോണ്ടാക്ട് വയർ തകർന്നു. ഇതോടെയാണ് ഡൽഹി മെട്രോയിലെ ബ്ലൂ ലൈനിൽ ഗതാഗതം മുടങ്ങിയത്. 100 കണക്കിന് ആളുകൾ സ്റ്റേഷനിൽ കുടുങ്ങി.

യമുന ബാങ്ക്-ഇന്ദ്രപ്രസ്ഥ സ്റ്റേഷനുകൾക്കിടയിലെ ഗതാഗതമാണ് തടസപ്പെട്ടത്. വൈകിട്ട് 6.35 മുതൽ രാത്രി 8 വരെയുള്ള ട്രെയിനുകൾ തടസപ്പെട്ടു. യമുന ബാങ്ക് സ്റ്റേഷനിൽ കുടുങ്ങിയ ട്രെയിനിൻ്റെ എമർജൻസി എക്സിറ്റിലൂടെയാണ് ആളുകളെ പുറത്തിറക്കിയത്. ഈ സമയത്ത് ഇരു സ്റ്റേഷനുകളും തമ്മിൽ ഷട്ടിൽ ട്രെയിൽ സർവീസ് നടത്തിയിരുന്നു.

Story Highlights: Bird hit disrupts services Delhi Metro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top