സംഗീത പരിപാടിക്കിടെ കാണികളെ സൂചി കൊണ്ട് കുത്തി; 20 പേർക്ക് പരുക്ക്; ഫ്രാൻസിൽ യുവാവ് അറസ്റ്റിൽ
സംഗീത പരിപാടിക്കിടെ കാണികളെ സൂചി കൊണ്ട് കുത്തിയ യുവാവ് അറസ്റ്റിൽ. ഫ്രാൻസിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് റിവിയേര ബീച്ചിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുത്ത കാണികളെ സൂചി കൊണ്ട് ആക്രമിച്ച 20കാരനാണ് അറസ്റ്റിലായത്. സംഭവത്തിൽ ഒരു യുവതി ആശുപത്രിയിലായിരുന്നു.
പരിപാടിയിൽ പങ്കെടുത്ത രണ്ട് വനിതകളാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആദ്യം ഇയാൾ കുറ്റം സമ്മതിച്ചില്ല. എങ്കിലും സാക്ഷികൾ ഇയാൾക്കെതിരെ മൊഴി നൽകുകയും ആവശ്യമുള്ള തെളിവുകൾ ലഭിക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ഈ വർഷാരംഭം മുതൽ ചുരുങ്ങിയത് ഇത്തരത്തിൽ 100 സംഭവങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൈറ്റ് ക്ലബുകളും പൊതു പരിപാടികളും കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ആഴ്ചയിൽ നടന്ന രണ്ട് പൊതുപരിപാടികൾക്കിടെയും ആക്രമണങ്ങളുണ്ടായി. ബെൽഫോർട്ടിലെ ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത 17-18 വയസുള്ള കുട്ടികളിൽ നിന്ന് 6 പരാതികൾ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ചു. വിക്-ഫെസെൻസാകിൽ നടന്ന പരിപാടിയ്ക്കിടെ ആക്രമണം നേരിട്ടു എന്ന് കാട്ടി ഏഴ് പേരും പരാതി നൽകി. കൂടുതലും യുവതികളാണ് ആക്രമണത്തിന് ഇരയായത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എച്ച്ഐവി, ഹെപറ്റൈറ്റിസ് രോഗങ്ങൾക്കുള്ള മുൻകരുതൽ ചികിത്സ ഇവർക്കൊക്കെ നൽകിയിട്ടുണ്ട്.
Story Highlights: France Needle Attacks Man Arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here