Advertisement

സ്‌കൂളുകളിലെ ഉച്ചഭക്ഷണ ക്രമീകരണത്തിൽ അമ്മമാരും ഇടപെടണം; ഭക്ഷ്യമന്ത്രി

June 6, 2022
Google News 2 minutes Read

സ്‌കൂളുകളിലെ ഉച്ചഭക്ഷണ ക്രമീകരണത്തിൽ അമ്മമാരും ഇടപെടണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ജനപ്രതിനിധികൾ സ്‌കൂളുകൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തണം. സിൽവിൽ സപ്ലൈസ് നൽകുന്ന അരിയുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടിയെടുക്കും. കോഴിക്കോട്ടെ സിവിൽ സ്റ്റേഷൻ സ്കൂളിലെ പാചകപ്പുര സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ നിലവാരം പരിശോധിക്കാനായി മന്ത്രിമാർ ഇന്ന് സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നു. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കോഴിക്കോടും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്തും സന്ദർശനം നടത്തുന്നത്. ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പമാകും രണ്ട് മന്ത്രിമാരും ഭക്ഷണം കഴിക്കുക.

സ്കൂളുകളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്നാണ് മന്ത്രിമാർ സ്കൂളുകളിൽ സന്ദർശനം നടത്തുന്നത്. ജനപ്രതിനിധികളും ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും കുട്ടികൾക്കൊപ്പമുള്ള ഉച്ചഭക്ഷണത്തിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചിട്ടുണ്ട്.

Read Also: ഭക്ഷ്യവിഷബാധ; പൊതുവിദ്യാലയങ്ങളിൽ ഇന്ന് പരിശോധന നടത്തും

ഉച്ചഭക്ഷണത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ സംയുക്ത പരിശോധനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടക്കും. ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധനയും പൂർത്തിയാക്കും.

Story Highlights: Minister G R Anil about School Food

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here