Advertisement

1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങൾ പുറത്തിറക്കി; അന്ധർക്കും തിരിച്ചറിയാവുന്ന വിധത്തിൽ രൂപകൽപന

June 6, 2022
3 minutes Read

പുതിയ നാണയങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ (എകെഎഎം) ഭാഗമായാണ് ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയത്.(Narendra Modi today released special series of coins)

Read Also: ഇടതുപക്ഷ സാംസ്കാരിക ഗുണ്ടായിസത്തെ എതിർക്കുന്ന സിനിമാക്കാരൻ; ആന്റോ ജോസഫിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ

ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ധനമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നാണയത്തിന്റെ പ്രകാശനം. അന്ധർക്കും തിരിച്ചറിയാവുന്ന തരത്തിലാണ് നാണയങ്ങളുടെ രൂപകൽപന. നാണയത്തിന് മേൽ എകെഎഎം എന്ന ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ 400-ാമത് പ്രകാശ് പൂരബ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 400 രൂപയുടെ നാണയം പുറത്തിറക്കിയിരുന്നു. ഒമ്പതാമത്തെ സിഖ് ഗുരുവായ തേജ് ബഹദൂറിന്റെ ജന്മവാർഷിക ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ചടങ്ങിലാണ് 400 രൂപയുടെ നാണയം പുറത്തിറക്കിയത്.

Story Highlights: Narendra Modi today released special series of coins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top