Advertisement

ആഭ്യന്തര ഭിന്നതകൾ മൂലം ഇന്ത്യ ദുർബലമായി; പ്രവാചക വിരുദ്ധ പരാമർശത്തിൽ ബിജെപിക്കെതിരെ രാഹുൽ ഗാന്ധി

June 6, 2022
Google News 3 minutes Read

പ്രവാചക വിരുദ്ധ പരാമർശത്തിൽ ബി ജെ പിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആഭ്യന്തര ഭിന്നതകൾ മൂലം ഇന്ത്യ ദുർബലമായി. ബിജെപിയുടെ ലജ്ജാകരമായ മതഭ്രാന്ത് മൂലം ഇന്ത്യ ഒറ്റപ്പെട്ടു. ആന്തരികമായി വിഭജിക്കപ്പെട്ട ഇന്ത്യ ബാഹ്യമായി ദുർബലമാകുകയാണെന്നും, ആഗോളതലത്തിൽ ഇന്ത്യയുടെ നിലയ്ക്ക് കോട്ടം വരുത്തുകയും ചെയ്തിരിക്കുകയാണെന്നും രാഹുൽ വിമർശിച്ചു. ട്വിറ്ററിലായിരുന്നു രാഹുൽഗാന്ധിയുടെ പ്രതികരണം.(rahul gandhi againt bjp leadershp on inflammatory remark)

Read Also: ഇടതുപക്ഷ സാംസ്കാരിക ഗുണ്ടായിസത്തെ എതിർക്കുന്ന സിനിമാക്കാരൻ; ആന്റോ ജോസഫിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ

‘വെറുപ്പ് വെറുപ്പിനെ മാത്രമേ വളർത്തൂ. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂ… ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിത്. ഭാരത് ജോഡോ’ ഹിന്ദിയിലെഴുതിയ മറ്റൊരു ട്വീറ്റിൽ രാഹുൽഗാന്ധി പറഞ്ഞു.

Story Highlights: rahul gandhi againt bjp leadershp on inflammatory remark

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here