Advertisement

നൂപൂര്‍ ശര്‍മയുടെ അപകീര്‍ത്തി പ്രസ്താവന; പ്രതിഷേധം രേഖപ്പെടുത്തി സൗദിയും ജി.സി.സി സെക്രട്ടറിയേറ്റും

June 6, 2022
Google News 2 minutes Read
saudi and gcc secretariat against nupur sharma's statement

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സൌദി അറേബ്യയും ജി.സി.സി സെക്രട്ടറിയേറ്റും. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും തങ്ങള്‍ ബഹുമാനിക്കുന്ന നിലപാടാണ് തങ്ങളുടെടേതെന്ന് വ്യക്തമാക്കിയ സൌദി വിദേശകാര്യ മന്ത്രാലയം വിവാദ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവിനെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തു.

ഇന്ത്യയില്‍ ഇസ്ലാം മതത്തോടുള്ള വിദ്വേഷം വര്‍ധിച്ച് വരികയാണെന്ന് ശിരോവസ്ത്രം നിരോധിച്ച സംഭവം ഉദ്ധരിച്ച്‌കൊണ്ട് ജി.സി.സി സെക്രട്ടറി ജനറല്‍ നായിഫ് അല്‍ ഹജ്‌റാഫ് പറഞ്ഞു. ഇന്ത്യന്‍ മുസ്ലിംകളുടെ സുരക്ഷയും അവകാശങ്ങളും അന്തസ്സും സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും അവരുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: പ്രവാചകനെതിരായ പരാമര്‍ശം: നുപുര്‍ ശര്‍മയെ പൂര്‍ണമായി തള്ളി ഖത്തറിലെ ഇന്ത്യന്‍ എംബസി

നേരത്തെ ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും, വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിവാദ പരാമര്‍ശത്തിന് പിന്നാലെ നൂപൂറിനെ ബി.ജെ.പി ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയിരുന്നു. മതവികാരം വ്രണപ്പെട്ടതിനാല്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് നുപുര്‍ അറിയിക്കുകയും ചെയ്തു.

Story Highlights: saudi and gcc secretariat against nupur sharma’s statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here