ഉഷ്ണതരംഗം രൂക്ഷം; സ്കൂട്ടറിൽ ദോശ ചുട്ട് യുവാവ്
June 6, 2022
2 minutes Read
ഉഷ്ണ തരംഗം ഉപയോഗിച്ച് ദോശ ചുട്ട് യുവാവ്. കടുത്ത ചൂടിൽ സ്കൂട്ടറിൻ്റെ സീറ്റിൽ ദോശ ചുടുന്ന യുവാവിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ച വിഡിയോ നിരവധി ആളുകളാണ് ഷെയർ ചെയ്തത്.
പാർക്ക് ചെയ്തിരിക്കുന്ന സ്കൂട്ടറിൻ്റെ സീറ്റിൽ മാവൊഴിച്ച് അത് ദോശയാക്കി ചുടുന്നതാണ് വിഡിയോ. ഒരു വശം വെന്തുകഴിയുമ്പോൾ ദോശ മറിച്ചിടുന്നുണ്ട്. 40 ഡിഗ്രി ഊഷ്മാവിൽ ദോശ ചുടുകയാണെന്ന് വിഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യ തലസ്ഥാനത്ത് ഉഷ്ണ തരംഗം രൂക്ഷമായി തുടരുകയാണ്. ഞായറാഴ്ച 45 ഡിഗ്രി ആയിരുന്നു ഡൽഹിയിലെ ഊഷ്മാവ്.
Story Highlights: scooter man cooked dosa heatwave
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement