Advertisement

മദ്യലഹരിയിൽ പിതാവിന് മകന്റെ ക്രൂരമർദനം; വധശ്രമകുറ്റത്തിന് കേസെടുത്ത് പൊലീസ്

June 6, 2022
1 minute Read

കണ്ണൂർ പേരാവൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ മർദിച്ചു. പേരാവൂർ ചൗള നഗർ സ്വദേശി പാപ്പച്ചനെയാണ് മകൻ മാർട്ടിൻ ഫിലിപ് ക്രൂരമായി മർദിച്ചത്. കുടുംബാംഗങ്ങൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. മകൻ അച്ഛനെ ക്രൂരമായി മർദിക്കുന്നതിന്റെ ഒരു ഭാഗം മാത്രമാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. മാർട്ടിൻ മദ്യപിച്ചെത്തിയതിന് ശേഷം പിതാവുമായി വാക്കുതർക്കമുണ്ടാവുകയും അതിനുപിന്നാലെ ക്രൂരമായി മർദിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുന്നതുൾപ്പെടെ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്.

Read Also: കൈയിൽ വെള്ളി ചെയിൻ ധരിച്ചതിന് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് മദ്രസ അധ്യാപകൻ; കേസെടുത്ത് പൊലീസ്

ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പേരാവൂർ പൊലീസ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എന്നാൽ കുടുംബാംഗങ്ങൾ പരാതി നൽകാൻ ഇതുവരെ തയാറായിട്ടില്ല. പക്ഷെ പൊലീസ് വിഷയത്തിൽ സ്വമേധയാ കേസെടുത്തു. മാർട്ടിനെ ഇതിനോടകം പൊലീസ് കസ്റ്റഡിയിലെടുക്കുകയും വധശ്രമകുറ്റത്തിന് കേസെടുക്കുകയും ചെയ്തു.

Story Highlights: Son brutally beats Father Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement