മക്കളെ ഒറ്റയ്ക്ക് സംരക്ഷിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരായ അച്ഛന്മാർക്ക് 2 വർഷം വരെ അവധി: അസം മന്ത്രിസഭാ തീരുമാനം

സർക്കാർ ഉദ്യോഗസ്ഥരായ പുരുഷന്മാർക്ക് ചൈൽഡ് കെയർ ലീവ് ഭേദഗതി ചെയ്ത് അസം സർക്കാർ. വിഭാര്യരോ വിവാഹമോചിതരോ ആയ സർക്കാർ ഉദ്യോഗസ്ഥരായ പുരുഷന്മാർ രണ്ടു കുട്ടികളുടെ വരെ കസ്റ്റഡി ചുമതല ഉള്ളവരാണെങ്കിൽ അവർക്ക് രണ്ടു വർഷം വരെ ശമ്പളത്തോടുകൂടിയ ചൈൽഡ് കെയർ ലീവ് നൽകാനാണ് അസം മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗപ്പെടുന്നതാണ് ഈ നിയമ ഭേദഗതി എന്ന് അസം മുഖ്യമന്ത്രി പ്രതികരിച്ചു. 18 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ സിംഗിൾ പാരന്റായ അച്ഛന്മാർക്കാണ് രണ്ടു വർഷംവരെ അവധി ലഭിക്കുക. സംസ്ഥാനത്തെ കർഷകർക്ക് ഗുണകരമാകുന്ന നിലയിൽ നെല്ലിനും കടുകിനും താങ്ങുവിലയും മന്ത്രിസഭായോഗം വർദ്ധിപ്പിച്ചു.
നെല്ല് ക്വിന്റലിന് 250 രൂപയാണ് താങ്ങു വില വർദ്ധിപ്പിച്ചത്. കടുക് ക്വിന്റലിന് 500 രൂപയും വർദ്ധിപ്പിച്ചു. ധരങ് പ്രദേശത്ത് പുതിയ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിന് 572 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. 430 കിടക്കകളുള്ള ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്. നൂറോളം എംബിബിഎസ് വിദ്യാർത്ഥികൾക്കും ഇവിടെ പഠിക്കാൻ കഴിയും.
Story Highlights : Assam to grant child care leave for upto 2 years to single male govt employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here