Advertisement

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 26 മൃതദേഹം കണ്ടെടുത്തു

June 6, 2022
Google News 1 minute Read

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 26 മൃതദേഹം കണ്ടെടുത്തു. അപകടത്തിൽ പേരുക്കേറ്റ നാല് പേർ ചികിത്സയിലാണ്. അപകടസ്ഥലത്തെ രക്ഷാപ്രവർത്തനം പൂർത്തിയായി.

മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഉത്തരകാശി ജില്ലയിലാണ് സംഭവം.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി. സംഭവത്തേക്കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: തൃപ്പൂണിത്തുറയിലെ ബൈക്ക് അപകടം; നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു

Story Highlights: Uttarakhand Bus Accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here