Advertisement

തുടയന്നൂരില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

June 6, 2022
Google News 2 minutes Read

കൊല്ലം ഇട്ടിവ പഞ്ചായത്തിലെ തുടയന്നൂരില്‍ കിണറ്റില്‍വീണ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഉത്തരവ് ഇടാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് നടപടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമൃതാ സി യുടെ സ്വന്തം വാര്‍ഡിലാണ് പഞ്ചായത്തില്‍ ആദ്യമായി കാട്ടുപന്നിയെ വെടിവെച്ചത്. വട്ടപ്പാട് ബെന്നി തോമസിന്റെ ഉപയോഗശൂന്യമായ കിണറ്റില്‍ അകപ്പെട്ട മൂന്നു വയസ്സ് പ്രായമുള്ള പന്നിയെയാണ് വെടിവെച്ചുകൊന്നത്. കൊട്ടാരക്കരയില്‍ നിന്നെത്തിയ പ്രസാദ് സാമുവലാണ് വെടിവെച്ചത്. ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം മൂലം കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്.(wild boar shot dead in thudayannoor)

എന്നാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ അധികാരം നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന ആക്ഷേപം ശക്തമാവുകയാണ്. കാട്ടുപന്നിയെ വെടിവയ്ക്കാന്‍ അനുമതി തേടുന്നത് മുതല്‍ ജഡം സംസ്‌കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം ഉത്തരവിലില്ലെന്നാണ് ആക്ഷേപം. പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നുമായിരുന്നു വനം മന്ത്രിയുടെ പ്രതികരണം.

Read Also: രണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; 7 ജില്ലയിൽ യെല്ലോ അലേർട്ട് തുടരുന്നു

ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് മലയോര മേഖലയ്ക്ക് ആശ്വാസമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് അനുമതിക്കായി നീണ്ടകാലം കാത്തിരിക്കേണ്ടിയിരുന്ന സ്ഥാനത്താണ് ഈ അധികാരം പഞ്ചായത്ത് പ്രസിഡന്റുമാരിലേക്ക് എത്തുന്നത്. അപേക്ഷ പരിഗണിച്ച് ശല്യക്കാരായ പന്നികളെ വെടിവയ്ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനോ സെക്രട്ടറിക്കോ അനുമതി നല്‍കാമെന്നാണ് ഉത്തരവിലുള്ളത്.

Story Highlights: wild boar shot dead in thudayannoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here