കടയിലിരിക്കുന്ന ബീഫ് ഫ്രഷാണോയെന്ന് എങ്ങനെ ഉറപ്പിക്കും?; ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കാം
ബീഫ് ഒരു വികാരമാണെങ്കിലും ഭക്ഷ്യവിഷബാധയോ വയറിന് അസ്വസ്ഥതയോ ഉണ്ടാകുമോ എന്ന ആശങ്ക കൊണ്ട് പലരും ബീഫ് വാങ്ങുന്നത് ഈ അടുത്ത കാലത്ത് കുറച്ചിട്ടുണ്ട്. സ്വന്തമായി ബീഫ് കടയില്‍ ചെന്ന് വാങ്ങിയാലും സ്വന്തം അടുക്കളില്‍ പാകം ചെയ്താലും ഭക്ഷ്യവിഷബാധയുണ്ടാകുമോ എന്ന് ആളുകള്‍ ഭയക്കുന്നത് കടയിലിരിക്കുന്ന ബീഫിന് എത്ര പഴക്കമുണ്ടെന്നറിയാന്‍ യാതൊരു മാര്‍ഗവുമില്ലാത്തതിനാലാണ്. വിദഗ്ധര്‍ നടത്തിയ പഠനത്തിലൂടെ തെളിയിക്കപ്പെട്ട ഈ ആറ് കാര്യങ്ങള്‍ നോക്കി ഉറപ്പുവരുത്തിയാല്‍ സുരക്ഷിതമായി ബീഫ് വാങ്ങാം. (6 Ways To Recognize Top-Quality Beef)
- നിറം
ഏറ്റവും ഫ്രഷായ ബീഫിന് ചെറിയുടേതിന് സമാനമായ ചുവപ്പ് നിറമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മയോഗ്ലോബിന്‍ എന്ന പ്രോട്ടീനാണ് ബീഫിന് ആ നിറം നല്‍കുന്നത്. എന്നാല്‍ പുറത്തെ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഈ ചുവപ്പ് നിറം ബ്രൗണിലേക്ക് മാറാന്‍ തുടങ്ങുന്നു. നല്ല ഇരുണ്ട ബ്രൗണ്‍ നിറത്തിലേക്ക് ബീഫ് മാറിയെങ്കില്‍ അത് വാങ്ങാതിരിക്കുകയാകും നല്ലത്. ബീഫില്‍ ഫുഡ് കളര്‍ ഉപയോഗിക്കാറില്ല എന്നതിനാല്‍ തന്നെ നിറം നോക്കി നമ്മുക്ക് കാലപ്പഴക്കം എളുപ്പത്തില്‍ മനസിലാക്കാം.
- മാര്‍ബിളിങ്
നന്നായി കഴുകി വൃത്തിയാക്കി മുറിച്ചുവച്ചിരിക്കുന്ന ബീഫിന്റെ പ്രതലത്തില്‍ കാണുന്ന വെളുത്ത പാടുകളുടെ ഘടന വിലയിരുത്തി നമ്മുക്ക് ബീഷ് ഫ്രഷാണോ എന്ന് പരിശോധിക്കാം. മാംസത്തിലെ കൊഴുപ്പിന്റെ വിന്യാസമാണ് ബീഫിന് മാര്‍ബിള്‍ സമാനമായ രൂപം നല്‍കുന്നത്. ബീഫിലുള്ള കൊഴുപ്പിന്റെ മാര്‍ബിളിംഗ് കൂടുതലാണെങ്കില്‍ അത് നല്ല ഗുണമേന്മയുള്ളതാണെന്ന് ഉറപ്പിക്കാം.
3.ടെക്ചര്‍
ഒന്ന് തൊടുമ്പോള്‍ തന്നെ കുഴഞ്ഞ് പോകുന്ന തരത്തില്‍ വളരെ സോഫ്റ്റായ ബീഫാണ് മുന്നില്‍ കാണുന്നതെങ്കില്‍ അത് ഒഴിവാക്കുകയാണ് നല്ലത്. നല്ല ഡ്രൈയായ, ഉറച്ച മാംസമാണ് നല്ലതെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
4.വില
വളരെക്കുറഞ്ഞ വിലയില്‍ ബീഫ് ലഭിക്കുമെന്ന് പരസ്യങ്ങളില്‍ കണ്ടാല്‍ ആലോചനയില്ലാതെ എടുത്ത് ചാടാതിരിക്കുക. അത് ഗുണമേന്മ കുറഞ്ഞ ബീഫാകാന്‍ സാധ്യതയുണ്ട്. നന്നായി നോക്കി ഉറപ്പുവരുത്തിയിട്ട് മാത്രം ബീഫ് വാങ്ങുക.
- നിങ്ങളുടെ ആവശ്യം
എന്തിനാണ് ബീഫ് നിങ്ങള്‍ വാങ്ങുന്നത് എന്നതിനെ അടിസ്ഥാനമാക്കി വേണം ബീഫ് തെരഞ്ഞെടുക്കാന്‍. നന്നായി വേവിച്ച് സ്റ്റൂ പോലെയുള്ളവ തയാറാക്കാനാണെങ്കില്‍ ഗുണമേന്മ അല്‍പ്പം വിട്ടുവീഴ്ച നടത്തിയാലും കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ല. എന്നാല്‍ ഗ്രില്‍ ചെയ്യുന്നതിനാണെങ്കില്‍ നല്ല ഗുണമേന്മയുള്ള ബീഫ് നോക്കി തെരഞ്ഞെടുത്തില്ലെങ്കില്‍ പണി പാളും.
- കാലാവധി
വൃത്തിയാക്കി പാക്കറ്റില്‍ ലഭിക്കുന്ന ബീഫാണെങ്കില്‍ പാക്ക് ചെയ്ത തിയതിയും ഉപയോഗിക്കാനാകുന്ന പരമാവധി കാലാവധിയും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. കാലാവധി കഴിഞ്ഞ് ഒരു ദിവസം പോലും ബീഫ് ഉപയോഗിക്കരുത്. കൃത്യമായി പാക്ക് ചെയ്യാത്ത ബീഫാണെങ്കില്‍ അത് കടയിലെത്തിയ തിയതി കൃത്യമായി ചോദിച്ച് മനസിലാക്കണം. ആവശ്യത്തിലധികം ബീഫ് വാങ്ങി കാലങ്ങളോളം ബീഫ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ശീലം ഒഴിവാക്കണം.
Story Highlights: 6 Ways To Recognize Top-Quality Beef
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here