Advertisement

തൃപ്പൂണിത്തുറയിൽ ഭക്ഷ്യവിഷബാധ; 12 ഇതര സംസ്ഥാന തൊഴിലാളികൾ ചികിത്സയിൽ

April 17, 2025
Google News 1 minute Read

എറണാകുളം തൃപ്പൂണിത്തുറയിൽ 12 പേർക്ക് ഭക്ഷ്യവിഷബാധ. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് വിഷബാധയേറ്റത്. ബട്ടർ ചിക്കൻ കഴിച്ചതോടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു.

നാലുപേരെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഇവർ തന്നെ വച്ചുകഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. കൂടുതൽ പരിശോധനകൾ ആശുപത്രിയിൽ നടന്നുവരികയാണ്.

Story Highlights : Food poisoning in Thrippunithura

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here