അമ്പലപ്പുഴ സർക്കാർ സ്കൂളിലെ ആക്രമണം, പ്രതികൾ പിടിയിൽ

ഇരുട്ടിൻ്റെ മറവിൽ അമ്പലപ്പുഴ സർക്കാർ ഹയർ സെക്കൻഡറി സ്കൂളില്‍ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ. അരവിന്ദ്, വിഷ്ണു എന്നിവർക്കൊപ്പം, പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ അയൽവാസിയുമാണ് അമ്പലപ്പുഴ പൊലീസ് പിടിയിലായത്. അതേസമയം കേസിലെ പ്രതികളിൽ ഒരാൾ ഒളിവിലാണ്.
പ്രവേശനോത്സവത്തിന് തലേന്ന് രാത്രി സ്കൂളില്‍ കടന്ന പ്രതികൾ, ജനല്‍ച്ചില്ലുകള്‍ പൊട്ടിക്കുകയും ചവറ്റുകുട്ടകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ അരവിന്ദിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ പുറക്കാട് നാലാം വാര്‍ഡ് കളത്തില്‍ വീട്ടില്‍ ആദര്‍ശ്(20) ഒളിവിലാണ്. പൊതുമുതല്‍ നശിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്. അമ്പലപ്പുഴ സിഐ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Story Highlights: ambalapuzha govt school attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here