Advertisement

ക്യാൻസറിന് ശാശ്വത പരിഹാരം?; ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്തവരുടെയെല്ലാം അസുഖം ഭേദമായി

June 7, 2022
Google News 1 minute Read

ചരിത്രത്തിലാദ്യമായി ക്യാൻസർ ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്തവരുടെയല്ലാം അസുഖം ഭേദമായി. മലാശയ ക്യാൻസർ ബാധിച്ച 18 രോഗികളാണ് പൂർണമായി രോഗമുക്തരായത്. ഡോസ്ടാർലിമാബ് എന്ന മരുന്ന് 6 മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും മുഴകൾ അപ്രത്യക്ഷമായി. ന്യൂ യോർക്ക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

18 രോഗികൾക്കും ഒരേ മരുന്നാണ് നൽകിയത്. 6 മാസങ്ങൾക്കിടയിലെ ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവർ മരുന്ന് കഴിച്ചിരുന്നത്. ഇവരൊക്കെ പൂർണമായി ക്യാൻസർ ഭേദമായി. ഏൻഡോസ്കപിയിലും പെറ്റ്, എംആർഐ സ്കാനുകളിലും മുഴകൾ കണ്ടെത്താനായില്ല.

Story Highlights: Cancer Vanishes Every Patient Drug Trial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here