Advertisement

ഡൽഹി വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട

June 7, 2022
Google News 1 minute Read

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. മലാവിയൻ വനിതയിൽ നിന്ന് 9.11 കോടി രൂപയുടെ കൊക്കെയ്ൻ കസ്റ്റംസ് പിടികൂടി. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.

മലാവിയുടെ തലസ്ഥാനമായ ലിലോങ്‌വെയിൽ നിന്ന് എത്തിയ വനിതയാണ് പിടിയിലായത്. സ്ത്രീയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചെങ്കിലും കസ്റ്റംസിന് ഒന്നും കണ്ടെത്താനായില്ല. വൈദ്യപരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച വസ്തുക്കൾ ദൃശ്യമായി.

607 ഗ്രാം കൊക്കെയ്ൻ അടങ്ങുന്ന 51 ക്യാപ്‌സ്യൂളുകൾ ഇവരിൽ നിന്നും പുറത്തെടുത്തു. അന്താരാഷ്ട്ര വിപണിയിൽ 9.11 കോടി രൂപ മൂല്യം വരുമെന്ന് അധികൃതർ അറിയിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Story Highlights: Cocaine Worth ₹9.11 Crore Found Inside Woman’s Body

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here