Advertisement

മമത ബാനർജിക്കെതിരെ വിവാദ പരാമർശം, യൂട്യൂബർ അറസ്റ്റിൽ

June 7, 2022
Google News 1 minute Read

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ വിവാദ പരാമർശം നടത്തിയ യൂട്യൂബർ അറസ്റ്റിൽ. ഗോവയിൽ നിന്നുമാണ് യൂട്യൂബർ റോഡൂർ റോയിയെ കസ്റ്റഡിയിൽ എടുത്തത്. ഗായകൻ കെകെയുടെ മരണത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെ റോഡൂർ റോയി വിമർശിച്ചിരുന്നു.

അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്തയുടെ പരാതിയിലാണ് കൊൽക്കത്ത പൊലീസ് നടപടി. പശ്ചിമ ബംഗാളിനും മമത ബാനർജിക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങളാണ് യൂട്യൂബർ നടത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു.

മെയ് 31ന്, കൊൽക്കത്തയിൽ നടന്ന പരിപാടിക്കിടെ ഗായകൻ കെകെ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് റോഡൂർ റോയി സർക്കാരിനെ വിമർശിച്ചിരുന്നു. പരാതി രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെ യൂട്യൂബർ തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. രബീന്ദ്രനാഥ് ടാഗോറിന്റെ ഗാനങ്ങൾ വളച്ചൊടിച്ചതിനും, ജന വികാരം വ്രണപ്പെടുത്തിയതിനും രണ്ട് വർഷം മുമ്പ് റോയിക്കെതിരെ കേസെടുത്തിരുന്നു.

Story Highlights: controversial remarks against mamata banarjee, youtuber arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here