Advertisement

“ഇത് ഉലകനായകൻ നൽകുന്ന വിലപ്പെട്ട സമ്മാനം”; തന്റെ ഏറ്റവും വലിയ ആരാധകനായ വിക്രം സംവിധായകന് ആഡംബര കാർ നൽകി താരം…

June 7, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ വിക്രം വലിയ ആകാംഷയോടെ പ്രേക്ഷകർ കാത്തിരുന്ന പടമാണ്. പ്രേക്ഷകരുടെ കാത്തിരിപ്പിനുള്ള സമ്മാനം തന്നെയായിരുന്നു ചിത്രം. വിജയ്‌ക്കൊപ്പമുള്ള മാസ്റ്റര്‍ വന്‍വിജയമായതിന് പിന്നാലെയാണ് ഉലകനായകനൊപ്പം ലോകേഷ് ഒന്നിച്ചത്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തു. അമ്പരപ്പിക്കുന്ന വിജയമാണ് കമൽ ഹാസൻ ചിത്രം ‘വിക്രം’ നേടിക്കൊണ്ടിരിക്കുന്നത്. ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്നുള്ള ഇതുവരെയുള്ള കളക്ഷൻ 200 കോടിക്കടുത്താണ്.

ഇപ്പോൾ ചിത്രത്തിന്റെ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ കമൽ ഹാസൻ സംവിധായകൻ ലോകേഷ് കനകരാജിന് നൽകിയ സമ്മാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ലക്സസിന്‍റെ ഒരു ആഡംബര കാറാണ് കമല്‍ തന്‍റെ പ്രിയ സംവിധായകന് സമ്മാനിച്ചത്. ചിത്രത്തിന്റെ വമ്പൻ വിജയത്തെ തുടർന്നാണ് കമൽ ലോകേഷിന് വിലപ്പെട്ട സമ്മാനം നൽകിയത്. സമ്മാനത്തോടൊപ്പം കമൽ ഹാസൻ തന്റെ കൈപ്പടയിൽ ലോകേഷ് കനകരാജിന് എഴുതിയ ഒരു കത്തും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ലോകേഷ് തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിൽ കത്ത് പങ്കുവെച്ചത്.

Read Also: രൂപത്തിൽ കുഞ്ഞനാണെകിലും വില അല്പം കൂടുതലാണ്; ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ തോക്ക്…

“പ്രിയപ്പെട്ട ലോകേഷ്,

മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥരായ ആരാധകർക്കായുള്ള എന്‍റെ വ്യക്തിപരമായ ആഗ്രഹത്തെ അത്യാഗ്രഹം എന്നാണ് മുൻകാലങ്ങളിൽ നിരൂപകർ വിശേഷിപ്പിച്ചിട്ടുള്ളത്. പക്ഷേ എന്‍റെ ആരാധകരിൽ പ്രധാനിയായ ഒരാളെ ഉന്നതനായ പ്രതിഭയായിക്കൂടി കാണാനാകുന്നത് ആഗ്രഹങ്ങൾക്കും അപ്പുറമാണ്. ‘നിങ്ങളെ സ്തുതിക്കാൻ വാക്കുകൾ കിട്ടുന്നില്ല’ എന്നാരെങ്കിലും പറഞ്ഞാൽ അത് ഞാൻ ആണെങ്കിൽക്കൂടി വിശ്വസിക്കരുത്. കാരണം യുട്യൂബ് ഒന്ന് നോക്കിയാൽ അങ്ങയെ എങ്ങനെ പ്രശംസിക്കണം എന്ന വാക്കുകളുടെ ഒരു നിഘണ്ടു തന്നെ കിട്ടും. ഈ വിധം ഇനിയും തുടരാൻ ആശംസകൾ. അക്ഷീണനായിരിക്കുക, ഉണർന്നിരിക്കുക, വിശപ്പുള്ളവനാവുക. അങ്ങയുടെ ഭക്ഷണപ്പാത്രം എന്നെന്നും നിറഞ്ഞിരിക്കും.

നിങ്ങളുടെ ഞാൻ,
കമൽ ഹാസൻ”

‘ഈ കത്ത് വായിച്ച് ഞാൻ എത്രത്തോളം വികാരഭരിതനായി എന്നത് വാക്കുകൾക്ക് കൊണ്ട് പറയാൻ സാധിക്കില്ല, ആണ്ടവർക്ക് നന്ദി’ എന്നാണ് ലോകേഷ് കുറിച്ചത്.

Story Highlights: elderly woman meets great granddaughter for first time watch heartening

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement