‘അജണ്ടയിൽ ബാഴ്സ മാത്രം’; ബയേൺ വിടാനുള്ള താത്പര്യം പരസ്യമാക്കി ലെവൻഡോവ്സ്കി

ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക് വിടാനുള്ള താത്പര്യം പരസ്യമാക്കി സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി. ഉള്ളിൽ താൻ മരിച്ചുകഴിഞ്ഞെന്നും എല്ലാം വീണ്ടെടുക്കാൻ ബയേൺ വിടാതെ മറ്റ് മാർഗങ്ങളില്ലെന്നും ലെവൻഡോവ്ക്സി പറഞ്ഞു. ബാഴ്സലോണ അല്ലാതെ മറ്റ് ക്ലബുകൾ അജണ്ടയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
“എനിക്ക് ബയേൺ വിടണം. ആത്മാർത്ഥതയും ബഹുമാനവും ജോലിയെക്കാൾ സുപ്രധാനമാണ്. ഒരുമിച്ച് പരിഹാരം കാണലാണ് ഏറ്റവും നല്ല വഴി. എൻ്റെയുള്ളിൽ എന്തോ മരിച്ചുകഴിഞ്ഞു. ജീവിതത്തിൽ കൂടുതൽ വികാരങ്ങൾക്കായി എനിക്ക് ബയേൺ വിടേണ്ടതുണ്ട്. ബാഴ്സ അല്ലാതെ മറ്റൊരു ടീമിൻ്റെ ഓഫറും സ്വീകരിച്ചിട്ടില്ല. ബയേൺ മാത്രമേ അജണ്ടയിലുള്ളൂ. എനിക്ക് ബയേൺ വിടണം, അത്രേയുള്ളൂ.”- ലെവൻഡോവ്സ്കി പറഞ്ഞു.
മുൻപും ലെവൻഡോവ്ക്സി ടീം വിടാനുള്ള താത്പര്യം പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ക്ലബ് പ്രസിഡൻ്റ് ഹെർബെർട്ട് ഹായ്നർ രംഗത്തുവന്നു. ക്ലബുമായി ലെവൻഡോവ്സ്കിക്ക് ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെന്നും ഇത്തരം പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കരാർ അവസാനിക്കുന്നതുവരെ താരത്തെ ടീമിൽ നിർത്താൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Story Highlights: robert lewandowski bayern munich barcelona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here