കിണറ്റില്‍ വീണിട്ടും ധൈര്യം കൈവിട്ടില്ല; കുഞ്ഞനിയത്തിയെ ഉയര്‍ത്തിപ്പിടിച്ചു; നാട്ടിലെ താരമായി ഏഴുവയസുകാരി

ഏഴ് വയസുകാരി കീര്‍ത്തനയുടെ അസാധാരണ ധൈര്യം കാത്തത് ഒന്നര വയസുകാരിയുടേതുള്പ്പെടെ രണ്ട് ജീവനുകള്‍.അനുജത്തി പ്രാര്‍ത്ഥനയ്ക്ക് ഒപ്പം കിണറ്റില്‍ വീണ കീര്‍ത്തന, മനോധൈര്യം കൈവിടാതെ അനുജത്തിയെ ഉയര്‍ത്തിപ്പിടിച്ച് ആളെക്കൂട്ടുകയായിരുന്നു.പാലക്കാട് കാരാപ്പറ്റയിലാണ് സംഭവം നടന്നത്. (seven year old girl save two lives)
പതിവ് പോലെ കളി കഴിഞ്ഞ് ഒന്നര വയസുകാരി അനുജത്തിക്കൊപ്പം മടങ്ങിവരവേയാണ് കീര്‍ത്തനയും പ്രാര്‍ത്ഥനയും സമീപത്തെ മറയില്ലാ കിണറ്റില്‍ വീണത്. ഒരു നിമിഷം പോലും ആലോചിക്കാതെ ഏഴു വയസുകാരി കീര്‍ത്തന കുഞ്ഞനുജത്തിയെ ഉയര്‍ത്തിപ്പിടിച്ച് ഉറക്കെക്കരഞ്ഞു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. അനൂപ് എന്ന ചെറുപ്പക്കാരന് കിണറ്റിലറങ്ങി ഇരുവരേയും സുരക്ഷിതമായി മുകളിലെത്തിക്കുകയായിരുന്നു.
Read Also: വാട്ട്സ്ആപ്പ് അക്കൗണ്ടിന് ഇരട്ടപ്പൂട്ട് ഉടന്‍ എത്തിയേക്കും; നടപടി സുരക്ഷ ഇരട്ടിപ്പിക്കാന്‍
കിണറ്റില്‍ വെള്ളം കുറവായതിനാല്‍ കുട്ടികള്‍ക്ക് നാട്ടുകാര്‍ എത്തുന്നതുവരെ പിടിച്ചുനില്ക്കാന് സാധിച്ചു. മനോധാര്യം കൈവിടാതെ തന്റെയും അനിയത്തിയുടേയും ജീവന് രക്ഷിക്കാനുള്ള കീര്‍ത്തനയുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.
കാരപ്പറ്റ പടിഞ്ഞാമുറി, കുന്നുംപുറത്തുവീട്ടില്‍, രാഗേഷിന്റെയും സന്ധ്യയുടെയും മകളാണ് കീര്‍ത്തന.പന്നിയങ്കര ശോഭാ അക്കാദമിയില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ മിടുക്കി.കുഞ്ഞനുജത്തിയെ രക്ഷിക്കാന്‍ ഏഴുവയസുകാരി കാണിച്ച അസാമാന്യമനോധൈര്യമാണ് ഇപ്പോള്‍ നാട്ടില്‍ ചര്‍ച്ചയാകുന്നത്.
Story Highlights: seven year old girl save two lives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here