Advertisement

മുഖ്യമന്ത്രി രാജിവെയ്ക്കണം; തിരുവനന്തപുരം മുതൽ കാസര്‍ഗോഡ് വരെ കളക്ടറേറ്റ് മാർച്ച് നടത്താൻ കോൺ​​ഗ്രസ്

June 8, 2022
Google News 1 minute Read

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന കറന്‍സി കടത്തലില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 10ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

ഇന്ത്യാചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധമാണ് ഒരു മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് വരുന്നത്. കേരള ജനതയെ ഒന്നടങ്കം അപമാനിച്ച മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ആ കസേരയില്‍ തുടരാനാവുക. ബിജെപിയുമായുള്ള അവിഹിത കരാറിലൂടെ മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സിളുടെ അന്വേഷണത്തെ അട്ടിമറിച്ചെങ്കിലും ഇപ്പോള്‍ പുറത്ത് വന്ന കാര്യങ്ങള്‍ കേരളക്കരയെ ഒന്നാകെ നടുക്കുന്നതാണ്. ആത്മാഭിമാനം അല്‍പ്പമെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്വയം രാജിവെച്ച് ഒഴിയുന്നതാണ് ഉചിതമെന്നും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനാണ് ശ്രമമെങ്കില്‍ അവര്‍ മുഖ്യമന്ത്രിയെ അധികാര കസേരയില്‍ നിന്നും ചവിട്ടിയിറക്കുന്ന നാളുകള്‍ അതിവിദൂരമല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Read Also: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ ആര്‍എസ്എസ് തിരക്കഥയെന്ന് എ.എ.റഹീം എംപി

കളക്ടേറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി കണ്ണൂരില്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ആലപ്പുഴയില്‍ രമേശ് ചെന്നിത്തല, കൊല്ലത്ത് കെ. മുരളീധരന്‍ എംപി തുടങ്ങിയവർ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, കോഴിക്കോട് കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്‍, മലപ്പുറത്ത് പിസി വിഷ്ണുനാഥ് എംഎല്‍എ, വയനാട് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ധിഖ് എംഎല്‍എ, തൃശ്ശൂര്‍ ബെന്നി ബഹനാന്‍ എംപി, പാലക്കാട് വികെ ശ്രീകണ്ഠന്‍ എംപി, എറണാകുളം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കോട്ടയത്ത് ആന്റോ ആന്റണി എംപി, പത്തനംതിട്ടയില്‍ കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം, ഇടുക്കി ഡീന്‍ കുര്യാക്കോസ് എംപി തുടങ്ങിയവരും കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

Story Highlights: CM pinarayi should resign; Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here