നിയമലംഘനം ചോദ്യം ചെയ്ത ഉദ്യോഗസ്ഥന് യുവതിയുടെ മർദ്ദനം

ഡൽഹിയിൽ പൊലീസുകാരന് പരസ്യ മർദ്ദനം. രണ്ട് യുവതികളും ആൺ സുഹൃത്തും ചേർന്നാണ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ചത്. നിയമലംഘനം ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെയാണ് റോഡിൽ വച്ച് കൈകാര്യം ചെയ്തത്. മർദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഡിയോളി റോഡിൽ ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് സംഭവം. തെറ്റായ ദിശയിലൂടെ ഇരുചക്ര വാഹനം ഓടിച്ചെത്തിയ പെൺകുട്ടിയെ പൊലീസുകാരൻ തടഞ്ഞു. സ്കൂട്ടറിൽ മൂന്ന് പേർ ഉണ്ടായിരുന്നു, മുൻവശത്ത് നമ്പർ പ്ലേറ്ററും ഘടിപ്പിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനോട് യുവതി ക്ഷുപിതയായി. തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
#WATCH | Delhi: A man and two girls misbehaved with and manhandled Police and Traffic Police personnel. They were stopped as they were triple riding on a motorcycle that was coming from the wrong side and had no front number plate.
— ANI (@ANI) June 8, 2022
(Source: Viral video, verified by Police) pic.twitter.com/1ZwP2iBI0N
തർക്കത്തിനിടെ യുവതി റോഡിലേക്ക് വീണു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും ആൺ സുഹൃത്തും പൊലീസുകാരെ ഓടിച്ചിട്ട് മർദിച്ചു. പിന്നീട് കൂടുതൽ ഉദ്യോഗസ്ഥർ എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. ട്രാഫിക് ഇൻസ്പെക്ടർ രാജേന്ദ്ര പ്രസാദാൻ്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂട്ടർ റോഡിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതയായ യുവതി ഉദ്യോഗസ്ഥനെ ഇടിച്ചതായി പൊലീസ് വിശദീകരിച്ചു.
Story Highlights: Delhi Traffic Cop Beaten Up After Woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here