Advertisement

‘ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം കൊടുക്കാതെ മേലധികാരികൾക്ക് മാത്രം വേണ്ട’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

June 8, 2022
3 minutes Read
HC harsh criticism ksrtc

കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ശമ്പളം നൽകാതെ സൂപ്പർവൈസർ തലത്തിലുള്ളവർക്കു ശമ്പളം നൽകരുതെന്നു കെഎസ്ആർടിസിയോടു ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യം കെഎസ്ആർടിസി ഉറപ്പാക്കണമെന്നും നിർദേശിച്ചു. സർക്കാർ ശമ്പളം നൽകുന്ന സിഎംഡിയുടെ കാര്യം തൽക്കാലം പറയുന്നില്ലെന്നും ഭാവിയിൽ അതും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ശമ്പളം കൃത്യമായി നൽകുന്നത് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിലപാടു വ്യക്തമാക്കിയത്. ഇത്തരത്തിൽ ഉത്തരവു പുറപ്പെടുവിക്കുമെന്നു പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് പരിഗണിക്കുന്നത് 21ലേയ്ക്കു മാറ്റിവച്ചിട്ടുണ്ട് ( HC harsh criticism ksrtc ).

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

കെഎസ്ആർടിസി മാനേജ്മെൻറിന് നേരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം വൈകുന്നതിന് എതിരായ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണമെന്ന് ഹൈക്കോടതി പറയുന്നു. ശമ്പളം കിട്ടാതെ ജീവനക്കാർക്ക് എങ്ങനെ ജീവിക്കാനാകും? ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയത്? കെഎസ്ആർടിസി പോലെ ഇത്രയും പ്രശ്നങ്ങൾ ഉള്ള ഒരു സ്ഥാപനത്തിൽ അത് വേണമായിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു.

മാനേജ്മെൻറ് എന്ന് പറഞ്ഞാൽ വെറുതെ ഒപ്പിട്ടാൽ മാത്രം പോരാ. കെഎസ്ആർടിസി ലാഭകരമാക്കാൻ ഉള്ള തന്ത്രങ്ങൾ കൂടി വേണം. പല ഡിപ്പോകളിലും അടിസ്ഥാനസൗകര്യങ്ങൾ പോലും ഇപ്പോഴില്ല. എന്തുകൊണ്ടാണ് സ്വകാര്യ ബസുകൾ ഇവിടെ നല്ല രീതിയിൽ നിലനിൽക്കുന്നത്? കെഎസ്ആർടിസി ഓരോ സമയത്ത് ഓരോന്ന് കാട്ടിക്കൂട്ടുകയാണ്. ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്നും കോടതി വിമർശിച്ചു.

Story Highlights: ‘Drivers and conductors should not be paid by their bosses’; High Court with harsh criticism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top