Advertisement

20 വർഷത്തിനുള്ളിൽ കേരളത്തിൽ ശുദ്ധജലക്ഷാമം; പ്രതിസന്ധി നേരിടാനുള്ള ഒരുക്കത്തിലാണ് സർക്കാരെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

June 8, 2022
2 minutes Read

എല്ലായിടത്തും ഭൂഗർഭജലം കുറയുകയാണെന്നും അടുത്ത 20 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ശുദ്ധജല ക്ഷാമം ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇത് മുന്നിൽക്കണ്ടാണ് 2024-25 ആകുമ്പോഴേക്കും എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നത്.

കഴിഞ്ഞ 10 മാസത്തിനുള്ളിൽ സംസ്ഥാനത്ത് 10 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാൻ സാധിച്ചു. അമ്മാനൂർകോണം ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. അടുത്ത നാല് വർഷത്തിനുള്ളിൽ 40 ലക്ഷം കണക്ഷനുകൾ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇത് വഴി എല്ലാ കുടുംബങ്ങൾക്കും പൈപ്പ് ലൈൻ വഴി കുടിവെള്ളം എത്തിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Read Also: ബജറ്റിൽ ഇടുക്കിക്കുള്ള പ്രത്യേക പാക്കേജുകൾ തട്ടിപ്പാണെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ

അമ്മാനൂർകോണം ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി വഴി പ്രദേശത്തെ 55 ഓളം കുടുംബങ്ങൾക്ക് നേരിട്ട് ഗാർഹിക കണക്ഷനുകൾ നൽകി. ഭൂജലവകുപ്പിന്റെ 2021-22 സാമ്പത്തിക വർഷത്തെ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി ഫണ്ടിൽ നിന്നും 8,04,833 രൂപ ചെലവഴിച്ചാണ് കുഴൽക്കിണർ നിർമ്മാണവും മിനി ജലവിതരണ പദ്ധതിയും പൂർത്തീകരിച്ചത്. ദീർഘനാളുകളായി പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ അമ്മാനൂർകോണം പ്രദേശത്തെ ജനങ്ങൾ അനുഭവിച്ചിരുന്ന ശുദ്ധജലക്ഷാമത്തിന് ഈ പദ്ധതി വഴി പരിഹരാമാകും.

കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഗ്രാമീണ മേഖലകളിൽ ചെറുകിട കുടിവെളള പദ്ധതികൾ നടപ്പിലാക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് അമ്മാനൂർകോണത്തും ഭൂജലവകുപ്പ് ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി നടപ്പിലാക്കിയിട്ടുളളത്.

Story Highlights: Fresh water shortage in Kerala within 20 years Roshy Augustine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top