Advertisement

യു.എ.ഇയിൽ 5 പേർക്കുകൂടി മങ്കി പോക്സ്​ സ്ഥിരീകരണം

June 8, 2022
Google News 2 minutes Read

യു.എ.ഇയിൽ അഞ്ച്​ പേർക്കുകൂടി മങ്കി പോക്സ്​ സ്ഥിരീകരിക്കുകയും, നേരത്തെ രോഗം ബാധിച്ച രണ്ട്​ പേർ രോഗമുക്​തി നേടുകയും ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി വർധിച്ചു. യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ ആവശ്യമായ മുൻകരുതൽ നടപടികളെടുത്തിട്ടുണ്ടെന്നും പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: കൊവിഡിനെ അതിജീവിച്ച് യു.എ.ഇയിലെ ടൂറിസം മേഖല

ശുചിത്വവും സുരക്ഷിതമായ ലൈംഗിക ബന്ധങ്ങളും മങ്കി പോക്സിന്റെ വ്യാപനത്തെ തടയാൻ സഹായിക്കുമെന്ന് ഡബ്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്. പോക്സ് വിറിഡേ കുടുംബത്തിൽ പെട്ട ഓർത്തോപോക്സ് വൈറസാണാണ് മങ്കി പോക്സിന് കാരണമാകുന്നത്. മധ്യ ആഫ്രിക്കയിലെ കുരങ്ങുകൾക്കിടയിൽ കണ്ടിരുന്ന വൈറസ് 1980കളിലാണ് മനുഷ്യരിലേക്ക് പടർന്ന് തുടങ്ങിയത്. ചർമത്തിൽ തിണർപ്പുകൾ, മുഖത്തും ലൈംഗിക അവയവങ്ങളിലും കുരുക്കൾ, പനി, അസഹനീയമായ കുളിര് എന്നിവയാണ് മങ്കി പോക്സിന്റെ പ്രധാന ലക്ഷണങ്ങൾ. മങ്കി പോക്സ് ബാധിതരിൽ വസൂരി രോഗത്തിന് സമാനമായ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്.

ലോകത്ത് ഒരേ സമയം ഇത്രയധികം രാജ്യങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടാവുന്നതും ഇത്രയധികം രോഗികൾ ഉണ്ടാവുന്നതും ഇതാദ്യമാണ്. നേരത്തെ മങ്കിപോക്‌സ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപകമായി പടർന്നിട്ടില്ലെങ്കിലും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഏകദേശം 30 ശതമാനം കേസുകളിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള വ്യാപനം നടക്കുന്നുണ്ട്.

Story Highlights: Monkey pox confirmed in 5 more people in UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here