ട്രെയിനുകളിൽ വയോജനങ്ങൾക്ക് കിട്ടിയിരുന്ന യാത്രാഇളവ് പുനസ്ഥാപിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്ന് ഗവർണർ

ട്രെയിനുകളിൽ വയോജനങ്ങൾക്ക് ലഭ്യമായിരുന്ന യാത്രാ നിരക്കിലെ ഇളവ് പുന:പരിശോധിക്കാൻ ആവശ്യമായ സമ്മർദം ചെലുത്താമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള നിയമസഭാസമിതിയുടെ ചെയർമാൻ കെ.പി. മോഹനൻ എം.എൽ.എ നൽകിയ നിവേദനം പരിഗണിച്ചാണ് ഗവർണർ ഇതു സംബന്ധിച്ച് പ്രതികരണം നടത്തിയത്.
Read Also: ഇനിയല്പം തലകീഴായി കാഴ്ചകൾ കാണാം; ഇത് തല കുത്തനെ ഓടും ട്രെയിനുകള്‍….
കൊവിഡ് കാലത്താണ് യാത്രാ നിരക്കിലെ ഇളവ് പിൻവലിച്ചത്. എന്നാൽ കൊവിഡ് ഭീഷണി മാറി ട്രെയിൻ സർവ്വീസ് പൂർണമായും പുന:സ്ഥാപിച്ചിട്ടും വയോജനങ്ങൾക്ക് ലഭ്യമായിരുന്ന ഇളവ് പുന:സ്ഥാപിക്കാത്തത് ക്രൂരതയാണെന്ന് നിവേദനത്തിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിൽ ആവശ്യമായ സമ്മർദം ചെലുത്തണമെന്നതാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
കെ.പി. മോഹനൻ എം.എൽ.എ വ്യാഴാഴ്ച രാവിലെ രാജ്ഭവനിലെത്തിയാണ് ഗവർണർക്ക് നിവേദനം നൽകിയത്. നേരത്തെ ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും നിവേദനം നൽകിയിരുന്നു.
Story Highlights: Governor arif muhammed khan seeks to restore travel concessions on trains
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here