ഗൗരിലക്ഷ്മിക്ക് മരുന്ന് ഉടൻ എത്തും; ആദ്യ ഗഡു നൽകി; ഇനിയും വേണം 3 കോടി രൂപ

എസ്എംഎ രോഗത്തിന് ചികിത്സ തേടുന്ന പാലക്കാട് ഷൊർണ്ണൂർ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയെന്ന രണ്ട് വയസ്സുകാരിക്ക് ഇനി ഉടൻ മരുന്നെത്തും.മരുന്നിനുളള 9.32 കോടി രൂപ യുഎസ് കമ്പനിക്ക് കൈമാറിയെങ്കിലും അടുത്ത ഗഡു എങ്ങനെ നൽകുമെന്ന് ഈ കുടുംബത്തിന് അറിയില്ല. ( gowri lekshmi need 3 crore more )
മരുന്നിന്റെ ആകെ തുകയായ 16 കോടിയുടെ 60 ശതമാനമാണ് ആദ്യ ഗഡുവായി സഹായസമിതി യുഎസ് ആസ്ഥാനമായ കമ്പനിക്ക് കൈമാറിയത്. മരുന്ന് ലഭ്യമാകുന്ന മുറക്ക് ബാക്കി 40 ശതമനം തുക തൂടി കൈമാറണം. മാസ് ക്യാംപെയ്‌നിങ്ങിലൂടെ 13 കോടി രൂപയാണ് ഇതുവരെ ഗൗരിക്ക് വേണ്ടി സമാഹരിച്ചത്. ബാക്കിയുളള തുക ഇനി എത്രയും വേഗം കണ്ടെത്തേണ്ടതുണ്ട്.
Read Also: ഗൗരി ലക്ഷ്മിക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ ഇനിയും വേണം മൂന്നര കോടി രൂപ
21 ദിവസത്തിനകം മരുന്ന് ലഭിക്കുമെന്നാണ് കുടുംബം കരുതുന്നത്.അതുകൊണ്ട് ബാക്കി തുക വേഗത്തിൽ ലഭ്യമാകണം..13 കോടിയിലെത്തിച്ച മലയാളികളുടെ കരുതലും സ്‌നേഹവും ബാക്കി തുകയായ 3 കോടി കൂടി ലഭ്യമാക്കാൻ ഈ നിർധന കുടുംബത്തിനൊപ്പം വേണം.
ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE – 9847200415
Story Highlights: gowri lekshmi need 3 crore more
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here