ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി 20 പരമ്പര; ദക്ഷിണാഫ്രിക്കയ്ക്ക് ടോസ് ; ഇന്ത്യ ബാറ്റ് ചെയ്യും

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമ ഫീൽഡിംഗ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു.
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
ക്യാപ്റ്റന്‍ രോഹിത് ശര്‍മ , മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി , ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരെയാണ് ഒഴിവാക്കിയത്. രോഹിത്തിന് പകരം കെ എല്‍ രാഹുലിനെയാണ് നായകനാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാഹുലിന് പരിക്കേറ്റു. പരമ്പര നഷ്ടമാകുമെന്നായതോടെ രാഹുലിന് പകരം റിഷഭ് പന്തിനെ നായകസ്ഥാനം ഏല്‍പ്പിച്ചു.
ഈ വേദിയിലെ അവസാന അന്താരാഷ്ട്ര മത്സരം 2019 ൽ ആയിരുന്നു, 2021 ൽ നാല് ഐപിഎൽ മത്സരങ്ങൾ കളിച്ചു, 195 ശരാശരി സ്‌കോർ ആയിരുന്നു. ഉപരിതലത്തിൽ അൽപ്പം വിള്ളലുണ്ട്, സ്പിന്നർമാർക്ക് കുറച്ച് സഹായം ലഭിച്ചേക്കാം.
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ക്വിന്റൺ ഡി കോക്ക്, ടെംബ ബാവുമ (സി), റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, വെയ്ൻ പാർനെൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കാഗിസോ റബാഡ, ആൻറിച്ച് നോർട്ട്ജെ
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ഇഷാൻ കിഷൻ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ , റിഷഭ് പന്ത് (w/c), ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് , അക്സർ പട്ടേൽ , ഹർഷൽ പട്ടേൽ , ഭുവനേശ്വർ കുമാർ , യുസ്‌വേന്ദ്ര ചാഹൽ , അവേഷ് ഖാൻ
ഈ വര്‍ഷമാദ്യം രാഹുലിന്റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പക്കിറങ്ങിയ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ തിളങ്ങാനായാല്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമി സ്ഥാനത്ത് രാഹുലിനെക്കാള്‍ ഒരു ചുവട് മുന്നിലെത്താന്‍ റിഷഭ് പന്തിനാവും.
Story Highlights: india vssouthafrica t20 live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here