Advertisement

ഡിവൈഎഫ്‌ഐ നേതാവിനെ മർദിച്ച എസ്ഐക്കെതിരെ കേസ് [24 ഇംപാക്ട്]

June 9, 2022
Google News 2 minutes Read
police officer case dyfi

പത്തനംതിട്ടയിൽ ഡിവൈഎഫ്‌ഐ നേതാവിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. മെഴുവേലി സ്വദേശി മനുവിനെ മർദിച്ച ഇലവുംതിട്ട സ്റ്റേഷനിലെ എസ്‌ഐ മാനുവലിനെതിരെയാണ് പൊലീസ് കേസെടുത്തത്. മർദനത്തിൽ മനുവിന്റെ ഇടത്തേ കർണപുടം തകർന്നിരുന്നു. [24 ഇംപാക്ട്] (police officer case dyfi)

വീടിന് സമീപം ജോലി കഴിഞ്ഞ് നിൽക്കുമ്പോഴായിരുന്നു മർദനം. അമ്മയെ തെറി പറഞ്ഞപ്പോൾ പ്രതികരിച്ചതോടെയാണ് എസ്‌ഐ മർദിച്ചത്. രണ്ടു ചെവിക്കും മാറി മാറി അടിച്ചെന്ന് മനു ട്വന്റിഫോറിനോട് പറഞ്ഞു. മനുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Read Also: ഡിവൈഎഫ്‌ഐ നേതാവിന് പൊലീസ് മര്‍ദനം; അടിയേറ്റ് കര്‍ണപടം തകര്‍ന്നു

താൻ നടന്നു വന്ന് ബൈക്കിലേക്ക് കേറുമ്പോൾ എസ്‌ഐ ദൂരെ നിന്ന് ക്ലോസായിട്ട് നോക്കി. എസ്‌ഐക്ക് തന്നെ നേരത്തെ അറിയാവുന്നതുമാണ്. ആ സമയം എസ്‌ഐ തന്നോട് നീ എന്തെടാ നിന്ന് ആടുന്നത് എന്ന് ചോദിച്ചു. അതിന് ശേഷം വാഹനത്തിന്റെ അരികിലേക്ക് വിളിപ്പിച്ചു. അടുത്തു ചെന്നു കഴിഞ്ഞപ്പോൾ മോശം രീതിയിലാണ് പെരുമാറിയത്. ഷർട്ടൂരുകയും പോക്കറ്റ് പരിശോധിക്കുകയും നീ കഞ്ചാവ് അടിക്കുന്ന ആളാണോ എന്ന് ചോദിച്ച് പരസ്യമായി അപമാനിക്കുന്ന സ്ഥിതിയുണ്ടായെന്നും മനു പറയുന്നു. ജീപ്പിൽ നിന്ന് ചാടിയിറങ്ങിയ എസ്‌ഐ തന്നെ മർദിക്കുകയായിരുന്നു. മർദനത്തിൽ വലതു ചെവിക്ക് കാര്യമായ പരിക്കുണ്ടെന്നും മനു പറഞ്ഞു.

Story Highlights: police officer case dyfi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here