Advertisement

Ksrtc: പ്രതിസന്ധിക്കിടെ ജീവനക്കാര്‍ക്ക് പ്രമോഷനുമായി കെഎസ്ആര്‍ടിസി; സമരവുമായി യൂണിയനുകള്‍ രംഗത്ത്

June 9, 2022
Google News 2 minutes Read
promotion for ksrtc employees

ശമ്പളം ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ അനുവദിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 2017 ന് ശേഷ ആദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ പ്രമോഷന്‍ നല്‍കുന്നത്.(promotion for ksrtc employees)

അതേസമയം, യൂണിയനുകളുടെ അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു. എഐടിയുസി ഇന്ന് മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. എന്നാല്‍ എപ്പോള്‍ ശമ്പളം നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ധനവകുപ്പ് 30 കോടി രൂപ ധനസഹായം അനുവദിച്ചെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ നിലപാടുമായി മുന്നോട്ടുപോകുകയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. ശമ്പളം കൊടുക്കാന്‍ 65 കോടി രൂപയാണ് മാനേജ്‌മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 30 കോടിക്ക് പുറമേയുള്ള ബാക്കി തുക കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തന്നെ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

Read Also: കരകയറാനാകാതെ കെഎസ്ആര്‍ടിസി; ശമ്പള വിഷയത്തില്‍ തൊഴിലാളി സംഘടനകളുടെ സമരം തുടരും

ആവശ്യമായ 83 കോടി രൂപ പൂര്‍ണമായും സ്വരൂപിക്കാന്‍ കഴിയാത്തതിനാല്‍ ശമ്പള വിതരണം ഇനിയും വൈകും.സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകള്‍ക്ക് പുറമേ എഐടിയുസിയും സമരത്തിലുണ്ട്.

Story Highlights: promotion for ksrtc employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here