Advertisement

മൂന്ന് സിംഹങ്ങളെ റിസോർട്ടിൽ അനധികൃതമായി വളർത്തി; സൗദിയിൽ യുവാവിന് പത്ത് വർഷം തടവും 30 ദശലക്ഷം പിഴയും

June 9, 2022
Google News 3 minutes Read

റിസോർട്ടിൽ മൂന്ന് സിംഹങ്ങളെ അനധികൃതമായി വളർത്തിയ സൗദി പൗരന് പത്ത് വർഷം തടവും 30 ദശലക്ഷം പിഴയും. തലസ്ഥാനത്തെ ഒരു റിസോർട്ടിൽ മൂന്ന് സിംഹങ്ങളെ പാർപ്പിച്ചിരി​ക്കുകയാണെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തിയത്. നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫിൽ നിന്നുള്ള സംഘം, പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയും സഹകരിച്ചാണ് അന്വേഷണം നടത്തിയത്. പിടിച്ചെടുത്ത സിംഹങ്ങളെ മൃഗസംരക്ഷണ യൂണിറ്റുകളിലേക്ക് മാറ്റി.(saudi man facing10year in jail 30million fine keeping lion)

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

മൃ​ഗങ്ങളെ അനധികൃതമായി വളർത്തുന്നത് സൗദിയിൽ പരിസ്ഥിതി വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കപ്പെടുന്നു. രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതിനും, വേട്ടയാടുന്നത് നിയന്ത്രിക്കുന്നതിനും കർശനമായ നടപടി സ്വീകരിക്കുമെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. അനധികൃതമായി മൃ​ഗങ്ങളെ വളർത്തുന്നവർക്ക് കർശനമായ ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ രണ്ടുതവണയോ അതിൽ കൂടുതലോ നിയമലംഘനം നടത്തുന്നവർക്ക് 10 വർഷം വരെ തടവോ 30 മില്യൺ റിയാലിൽ കൂടാത്ത പിഴയോ ഉൾപ്പെടെയുള്ള ശിക്ഷ ഉണ്ടായിരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

Story Highlights: saudi man facing10year in jail 30million fine keeping lion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here