പൊലീസിനെ പേടിയെന്ന് സ്വപ്‌ന; അറസ്റ്റ് ചെയ്താല്‍ സര്‍ക്കാര്‍ പീഡിപ്പിക്കുമെന്ന് ഭയം

സത്യം പുറത്തുവരില്ലെന്ന ഭയം കൊണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്ന് സ്വപ്‌ന സുരേഷ്. അറസ്റ്റ് ചെയ്താല്‍ സര്‍ക്കാര്‍ പീഡിപ്പിക്കുമെന്നു ഭയന്നു. ആ ഭയമൂലമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അന്വേഷണം തടസപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സ്വപ്ന സുരേഷിന്റെയും പി.എസ്.സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതെതുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സ്വപ്‌നയുടെ പ്രതികരണം ( swapna of being afraid police ).
രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ഷാജ് കിരണ്‍ സമ്മര്‍ദം ചെലുത്തി. സരിത്തിനെ കസ്റ്റഡിയില്‍ എടുക്കുമെന്ന് തലേന്ന് ഷാജ് കിരണ്‍ പറഞ്ഞു. സരിത്തിനെ കസ്റ്റിഡിയില്‍ എടുത്തത് വിജിലന്‍സ് ആണെന്ന് പറഞ്ഞത് ഷാജ് കിരണ്‍. ഷാജ് കിരണ്‍ നല്ല സുഹൃത്തെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
ഷാജ് കിരണ്‍ തന്റെ നല്ല സുഹൃത്തും വിശ്വസ്തനുമായിരുന്നു. ഇന്ന് രാവിലെ വരെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. തന്റെ ആവശ്യപ്രകാരമാണ് ഇന്നലെ ഷാജ് വന്നത്. ഇടനിലക്കാരനായാണ് ഷാജെത്തിയത്. രഹസ്യമൊഴി പിന്‍വലിക്കാന്‍ തന്നോട് ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചമുതല്‍ വൈകിട്ട് വരെ ഷാജ് തന്നെ മാനസികമായി പീഡിപ്പിച്ചു. നികേഷ് കുമാര്‍ എന്ന വ്യക്തി വന്ന് തന്നെ കാണും. അയാള്‍ക്ക് തന്റെ ഫോണ്‍ കൊടുക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു. നികേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ ശബ്ദമാണ്. നികേഷിനൊപ്പം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെത്തണം. ഒത്തുതീര്‍പ്പിലെത്തിയാല്‍ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഷാജ് കിരണ്‍ പറഞ്ഞതായും സ്വപ്ന സുരേഷ് പറഞ്ഞു.
സ്വപ്ന സുരേഷിന്റെയും പി.എസ്.സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുന്‍മന്ത്രി കെ.ടി.ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്നു നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. കേസില്‍ അറസ്റ്റിന് ഉദ്ദേശിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇതോടെ സ്വപ്നയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതാണെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് വിജു ഏബ്രഹാം ഹര്‍ജി തള്ളിയത്.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തതിനു പിന്നാലെ ഇന്നു രാവിലെ സ്വപ്നയും സരിത്തും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പി.സി.ജോര്‍ജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പലഭാഗത്തുനിന്നും ഭീഷണി ഉള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു തന്നെ പരിഗണിക്കണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇടക്കാല ഉത്തരവു വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കില്‍ തിടുക്കം എന്തിനാണെന്നായിരുന്നു രാവിലെ കോടതി ആരാഞ്ഞത്. മുഖ്യമന്ത്രിക്കു വേണ്ടി ഇടനിലക്കാരനായി ഷാജി കിരണ്‍ എന്ന ഒരാള്‍ തന്നെ വന്നു കണ്ടു ഭീഷണിപ്പെടുത്തിയെന്നും മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇയാള്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും സ്വപ്ന അവകാശപ്പെട്ടിട്ടുണ്ട്.
Story Highlights: swapna of being afraid of the police; Fear that the government will torture him if he is arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here