സ്വപ്‌ന സുരേഷ് വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തു: ഗുരുതര ആരോപണവുമായി ഷാജ് കിരണ്‍

സ്വപ്‌ന സുരേഷ് വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്‌തെന്ന ഗുരുതര ആരോപണവുമായി ഷാജ് കിരണ്‍. സ്വപ്‌നയുമായി വ്യക്തിപരമായി അടുപ്പമുണ്ട്. സ്വപ്നയെ പരിചയപ്പെടുത്തിയത് എം.ശിവശങ്കറല്ലെന്നും ഷാജ് കിരണ്‍ ട്വന്റിഫോറിന് പറഞ്ഞു. സ്വപ്‌നയുടെ ആരോപണങ്ങളെ തുടര്‍ന്ന് ട്വന്റിഫോറിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജ് കിരണ്‍.
വിജിലന്‍സാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് താന്‍ അറിഞ്ഞത് സ്വപ്ന വഴിയാണ്. സരിത്തിനെ കസ്റ്റഡിയിലെടുത്ത വിവരം ഞാന്‍ ചില മാധ്യമ സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. അവര്‍ തന്നെ തിരികെ വിളിച്ച് വിജിലന്‍സാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത് എന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനായിരുന്നപ്പോഴുള്ള തന്റെ സോഴ്‌സിലുള്ള ചില ഉദ്യോഗസ്ഥരെ വിളിച്ചപ്പോള്‍ ലൈഫ് മിഷന്‍ കേസിലാണ് അറസ്റ്റ് എന്ന് അറിഞ്ഞു. ഇത് താന്‍ സ്വപ്നയെ വിളിച്ചു പറയുക മാത്രമാണ് ഉണ്ടായത്.
കെ.പി.യോഹന്നാനുമായി ബന്ധപ്പെട്ട ആരോപണം സ്വപ്‌ന ഉന്നയിക്കുന്നുണ്ട്. കെ.പി.യോഹന്നാന്റെ പിആര്‍ഒ ആക്ടിവിറ്റി താന്‍ നേരത്തെ ചെയ്തിരുന്നു. സ്വപ്‌നയുടെ അഭിഭാഷകന്‍ കൃഷ്ണരാജ് ചെറുള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള അവരുടെ സ്ഥലം കൈയേറാനുള്ള കേസുമായി മുന്നോട്ട് പോകുന്ന ആളാണ്. താന്‍ വക്കീലിനെ ഇതുവരെ കണ്ടിട്ടില്ല.
Read Also: സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
ഇവരുമായി എന്താണ് 60 ദിവസമായുള്ള ബന്ധമെന്ന് എല്ലാവരും ചോദിച്ചു. തനിക്കും ഭാര്യയ്ക്കും കുട്ടികളില്ല. തങ്ങള്‍ക്ക് സ്വപ്‌ന ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ തങ്ങള്‍ പൈസ നല്‍കാമെന്ന് അറിയിച്ചെങ്കിലും സ്വപ്‌ന നിരസിച്ചു. ഷാജിയോടുള്ള വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സമ്മതിച്ചതെന്നായിരുന്നു സ്വപ്‌ന അറിയിച്ചത്. ഇമോഷണല്‍ കാര്യമായതുകൊണ്ടാണ് ഇത് ഇതുവരെ പുറത്ത് വിടാതിരുന്നത്. ഇതെല്ലാം തന്റെ ഭാര്യക്കും അറിയാമെന്നും ഷാജ് കിരണ്‍ പറഞ്ഞു.
ഇബ്രാഹിം എന്ന തന്റെ സുഹൃത്താണ് സ്വപ്‌നയേയും തന്നെയും പരിചയപ്പെടുത്തിയത്. അല്ലാതെ എം.ശിവശങ്കറല്ല. ഇബ്രാഹിമിന്റെ ഒരു പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. വക്കീല്‍ പറഞ്ഞിട്ടാണ് മുഖ്യമന്ത്രിയുടെ പേരും അവരുടെ ഭാര്യയുടെ പേരും മകളുടെ പേരും കോടതിയില്‍ പറഞ്ഞതെന്ന് സ്വപ്‌ന തന്നോട് പറഞ്ഞു. 164 ല്‍ എന്തിനാണ് ഈ പേരുകള്‍ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ മൂന്നു പേരും എടുത്ത് പറയണമെന്ന് വക്കീല്‍ പറഞ്ഞതുകൊണ്ടാണ് പറഞ്ഞത് എന്നും സ്വപ്‌ന തന്നോട് പറഞ്ഞു. ഇതിന്റെ പിറകില്‍ വേറെ ആളുകളുണ്ടെന്ന് പറഞ്ഞെങ്കിലും അത് താങ്ങാനുള്ള ശേഷിയില്ലാത്തതുകൊണ്ട് അത് ചോദിച്ചില്ല. അവരെ അഭിമുഖം നടത്തിയാല്‍ എല്ലാകാര്യങ്ങളും പുറത്തു വരുമെന്നുള്ളത് കൊണ്ടാണ് നികേഷ് കുമാറുമായി സംസാരിക്കാന്‍ താന്‍ നിര്‍ദേശിച്ചതെന്നും ഷാജ് കിരണ്‍ പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം
Story Highlights: Swapna Suresh promise ssurrogative mother: Shaj Kiran with serious allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here