Advertisement

സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

June 9, 2022
Google News 3 minutes Read
Swapna suresh bail reject

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്.സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുന്‍മന്ത്രി കെ.ടി.ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്നു നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. കേസില്‍ അറസ്റ്റിന് ഉദ്ദേശിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇതോടെ സ്വപ്നയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതാണെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് വിജു ഏബ്രഹാം ഹര്‍ജി തള്ളിയത് ( Swapna suresh bail reject ).

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തതിനു പിന്നാലെ ഇന്നു രാവിലെ സ്വപ്നയും സരിത്തും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പി.സി.ജോര്‍ജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Also: മുഖ്യമന്ത്രിക്ക് പരിഭ്രാന്തി; സ്വപ്‌നക്കും പി.സിക്കുമെതിരായ കേസ് കേട്ടുകേള്‍വിയില്ലാത്ത നടപടിയെന്ന് വി.ഡി.സതീശന്‍

പലഭാഗത്തുനിന്നും ഭീഷണി ഉള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു തന്നെ പരിഗണിക്കണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇടക്കാല ഉത്തരവു വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കില്‍ തിടുക്കം എന്തിനാണെന്നായിരുന്നു രാവിലെ കോടതി ആരാഞ്ഞത്. മുഖ്യമന്ത്രിക്കു വേണ്ടി ഇടനിലക്കാരനായി ഷാജി കിരണ്‍ എന്ന ഒരാള്‍ തന്നെ വന്നു കണ്ടു ഭീഷണിപ്പെടുത്തിയെന്നും മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇയാള്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും സ്വപ്ന അവകാശപ്പെട്ടിട്ടുണ്ട്.

Story Highlights: High court rejects anticipatory bail pleas of Swapna Suresh and Sarith

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here