വംശീയ അധിക്ഷേപം: ബോണ്‍മൗത്തിനെ പിന്തുണച്ച് പ്രീമിയര്‍ ലീഗ്, വിവേചനം വെച്ചുപൊറുപ്പിക്കില്ല

പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലെ ബോണ്‍മൗത്തും ലിവര്‍പൂളും തമ്മില്‍ നടന്ന ആദ്യമത്സരത്തില്‍ ബോണ്‍മൗത്ത് താരം അന്റോയിന്‍ സെമെന്യോയ്ക്ക് നേരെ വംശീയ അധിക്ഷേപം ഉണ്ടായതിന് പിന്നാലെ ശക്തമായ താക്കീതുമായി പ്രീമിയര്‍ ലീഗ് അധികൃതര്‍. സംഭവത്തില്‍ പ്രസ്താവന പുറത്തിറക്കിയ കമ്മിറ്റി വംശീയ അധിക്ഷേപത്തെ അപലപിക്കുന്നതിനൊപ്പം പ്രീമിയര്‍ ലീഗ് അധികൃതരാകെ അന്റോയിന്‍ സെമെന്യോയ്ക്കും ബോണ്‍മൗത്ത് ടീമിനും ഒപ്പമാണെന്ന് പറഞ്ഞു. ഏത് തരത്തിലുള്ള വിവേചനവും പ്രീമിയര്‍ ലീഗും ഞങ്ങളുടെ ക്ലബ്ബുകളും അനുവദിക്കില്ല. സ്റ്റേഡിയങ്ങളിലും ഓണ്‍ലൈനിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അവ റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങള്‍ ആരാധകരെ പ്രോത്സാഹിപ്പിക്കുന്നതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ആന്‍ഫീഡില്‍ ഇന്നലെ ലിവര്‍പൂളിനെതിരായ മത്സരത്തിനിടെയാണ് ബോണ്‍മൗത്ത് വിംഗര്‍ അന്റോയിന്‍ സെമെന്യോയോട് മോശമായ വാക്കുകള്‍ ഗ്യാലറിയിലുണ്ടായിരുന്ന 47 കാരന്‍ പറഞ്ഞത്. കളിക്കിടെ ത്രോ ഇന്‍ ചെയ്യാനായി നില്‍ക്കവെ അടുത്തുണ്ടായിരുന്ന ഇയാള്‍ ഉച്ചത്തില്‍ മോശമായി താരത്തോട് പെരുമാറുന്നതിന്റെ വീഡിയോ ഇതിനകം തന്നെ വൈറലാണ്. ഇയാളെ ആന്‍ഫീല്‍ഡ് അധികൃതര്‍ സംഭവത്തിന് തൊട്ടുപിന്നാലെ പുറത്താക്കിയിരുന്നു. മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചായിരുന്നു നടപടി. 28-ാം മിനിറ്റില്‍ നടന്ന സംഭവത്തില്‍ മാച്ച് റഫറി ആന്റണി ടെയ്ലര്‍ മാനേജര്‍മാരായ ആര്‍നെ സ്ലോട്ട്, ആന്‍ഡോണി ഇറോള എന്നിവരുമായി സംസാരിക്കുന്നതും കാണാമായിരുന്നു.
Story Highlights: Antoine Semenyo racial abuse Premier League statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here