ഇസ്ലാമിനെയും ഖുറാനെയും അപമാനിച്ചു; അഫ്ഗാനിൽ മോഡലും കൂട്ടാളികളും അറസ്റ്റിൽ

അഫ്ഗാൻ മോഡലും കൂട്ടാളികളും അറസ്റ്റിൽ. പ്രശസ്ത മോഡലായ അജ്മൽ ഹഖീഖിയെയും കൂട്ടാളികളെയുമാണ് താലിബാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്ലാമിനെയും ഖുറാനെയും അപമാനിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. (Taliban arrest model Islam)
Read Also: ‘മതഭ്രാന്ത് അനുവദിക്കരുത്’; പ്രവാചകനെതിരായ പരാമര്‍ശത്തില്‍ താലിബാന്റെ പ്രതികരണം
ഖുറാൻ സൂക്തങ്ങൾ തമാശരൂപേണ പാരായണം ചെയ്യുന്ന അജ്‌മൽ ഹഖീഖിയുടെയും സഹപ്രവർത്തകൻ ഗുലാം സഖിയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം ജയിൽ വസ്ത്രങ്ങളണിഞ്ഞ് മാപ്പപേക്ഷിക്കുന്ന ഇവരുടെ വിഡിയോ താലിബാൻ പുറത്തുവിട്ടു.
Story Highlights: Taliban arrest Afghan model insult Islam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here