‘വെയിലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കരുത്’; യു.എ.ഇയിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു

യു.എ.ഇയിൽ തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ഈമാസം 15 മുതൽ സെപ്തംബർ 15 വരെ മൂന്ന് മാസത്തേക്കാണ് വെയിലത്ത് ജോലിചെയ്യുന്നവർക്ക് ഉച്ചവിശ്രമം നിർബന്ധമാവുക.(uae announces summer midday break june 15 to september 15)
യു.എ.ഇയിൽ വേനൽചൂട് 42 ഡിഗ്രിക്കും മുകളിലേക്ക് ഉയർന്നു. അടുത്ത ദിവസങ്ങളിൽ ചൂട് കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് തുറസായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് തൊഴിൽമന്ത്രാലയം ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
ഈമാസം 15 മുതൽ ഉച്ചക്ക് 12:30 മുതൽ വൈകുന്നേരം മൂന്നര വരെ തുറസായ സ്ഥലത്ത് വെയിലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. ഈസമയത്ത്, തൊഴിലാളികൾക്ക് വെയിലേൽക്കാതെ വിശ്രമിക്കാനുള്ള സൗകര്യം തൊഴിലുടമകൾ ഒരുക്കി നൽകണം.
നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടിയുണ്ടാകും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാം. കഴിഞ്ഞ 18 വർഷമായി യു.എ.ഇ വേനൽകാലത്ത് ഉച്ചവിശ്രമം നടപ്പാക്കാറുണ്ട്. സെപ്തംബർ 15 വരെയാണ് നിയമം നിലവിലുണ്ടാവുക.
Story Highlights: uae announces summer midday break june 15 to september 15
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here