താമസ സ്ഥലങ്ങളില്‍ അപ്രതീക്ഷിത പരിശോധന; നൂറോളം പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തിൽ തൊഴിൽ, താമസ നിയമ ലംഘകരെ കണ്ടെത്താനായി വ്യപകപരിശോധന. കഴഞ്ഞദിവസം മുമ്പ് ബിനൈദ് അല്‍ ഖര്‍ ഏരിയയില്‍ നടത്തിയ പരിശോധനയില്‍ നൂറോളം പ്രവാസികളെ അറസ്റ്റ് ചെയ്‌തതായാണ് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്യാപിറ്റല്‍ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പബ്ലിക് സെക്യൂരിറ്റി സെക്ടറാണ് പരിശോധന നടത്തിയത്.
തൊഴില്‍ നിയമ ലംഘകരും താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തുടരുന്നവരും വിവിധ കേസുകളില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നവരും പിടിയിലായ പ്രവാസികളില്‍ ഉൾപ്പെടുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ ഗവര്‍ണറേറ്റുകളിലും ഇത്തരം അപ്രതീക്ഷിത പരിശോധനകള്‍ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
Read Also: ഉച്ചവിശ്രമ നിയമം ലംഘിച്ചു; കുവൈറ്റില്‍ 50ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു
വിവിധ രാജ്യക്കാരായ പ്രവാസി നിയമലംഘകരെയും കേസുകളില്‍ പിടിയിലാവാനുള്ളവരെയും ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകള്‍. കുവൈത്ത് ആഭ്യന്തര മന്ത്രി, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, പബ്ലിക് സെക്യൂരിറ്റി സെക്ടര്‍ അണ്ടര്‍ സെക്രട്ടറി എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പരിശോധന വ്യാപകമാക്കിയിരിക്കുന്നത്.
Story Highlights: Around 100 illegal expats held in pre-dawn raid in Kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here