വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളെ സൂക്ഷിക്കണം; ഹജ്ജ് ഉംറ മന്ത്രാലയം

വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളെ സൂക്ഷിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. രാജ്യത്തിനുള്ളിലെ പൗരന്മാരും താമസക്കാരും ‘ഇഅ്തമർനാ’ ആപ്ലിക്കേഷനിലൂടെയും https://localhaj.haj.gov.sa എന്ന ലിങ്ക് വഴിയുമാണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്.
നിരവധി വ്യാജ അക്കൗണ്ടുകളും ഹജ്ജ് സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും ഓഫീസിനെയോ കമ്പനിയെയോ വ്യക്തിയെയോ കുറിച്ച് ശ്രദ്ധയിൽപ്പെട്ടാൻ ഉടൻ വിവരം അറിയിക്കണം. ആഭ്യന്തര തീർഥാടകർക്ക് രജിസ്ട്രേഷന് ഇലക്ട്രോണിക് പോർട്ടൽ ഒരുക്കിയിട്ടുണ്ട്. സുതാര്യത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അംഗീകൃത ആഭ്യന്തര തീർഥാടക കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങൾ ബുക്ക് ചെയ്യുന്നതിനുള്ള ഏക ജാലകമാണിത്.
ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ അടുത്ത ശനിയാഴ്ച അവസാനിക്കും. അതിനുശേഷം സ്‌ക്രീനിങ് ഫലം പ്രഖ്യാപിക്കും. മന്ത്രാലയത്തിലെ നിരീക്ഷണ, ഫോളോ അപ്പ് കമ്മിറ്റികൾ എല്ലാ നിയമലംഘനങ്ങളും അനധികൃത പ്രചാരണങ്ങളും നിരീക്ഷിക്കുന്നുണ്ട്.
Read Also: വിദേശ ഹജ്ജ് തീർത്ഥാടകർ സൗദിയിലെത്തി തുടങ്ങി
നിയമം ലംഘിക്കുന്നവർക്കെതിരെ സുരക്ഷാ അധികൃതരുമായി സഹകരിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകൾക്കും ഹജ്ജ് സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്ന ആളുകൾക്കും എതിരെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
Story Highlights: Beware of fake Hajj service providers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here